KERALAMLATEST NEWS

പുതിയ പെൺകുട്ടികൾ ഈ ചതിയിൽ വീഴും, സ​മ്മ​ത​മി​ല്ലാ​തെ​ ​ലൈം​ഗി​ക​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്‌​തെ​ന്ന് ​ചി​ല​ ​ന​ടി​മാ​ർ​

തി​രു​വ​ന​ന്ത​പു​രം​:​ ​ പ​ണ​ത്തി​ന് ​വേ​ണ്ടി​ ​സ്ത്രീ​ക​ൾ​ ​എ​ന്തും​ ​ചെ​യ്യു​മെ​ന്നാ​ണ് ​സി​നി​മാ​രം​ഗ​ത്തെ​ ​ചി​ല​ ​പു​രു​ഷ​ന്മാ​രു​ടെ​ ​മ​നോ​ഭാ​വമെന്ന് ചില ന‌ടിമാർ വെളിപ്പെടുത്തിയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു..​ ​പ്ര​ശ്ന​ക്കാ​രി​യാ​ണെ​ന്ന് ​മു​ദ്ര​കു​ത്തി​യാ​ൽ​ ​പി​ന്നീ​ട് ​ആ​രും​ ​അ​വ​സ​രം​ ​ന​ൽ​കി​ല്ല.​ ​അ​ഭി​ന​യം​ ​മോ​ഹ​മാ​യി​ ​കൊ​ണ്ടു​ന​ട​ക്കു​ന്ന​ ​പ​ല​ ​സ്ത്രീ​ക​ളു​ടെ​യും​ ​പ്ര​തി​ക​ര​ണം​ ​മൗ​ന​മാ​യി​രി​ക്കുമെന്നും ചൂണ്ടിക്കാട്ടി. ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നി​ൽ​ ​ചെ​ന്നാ​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഇ​ല്ല.​ ​പി.​വി.​സി​ ​പൈ​പ്പു​ക​ളി​ൽ​ ​കീ​റ​ത്തു​ണി​ ​കെ​ട്ടി​വ​ച്ച് ​മ​റ​യാ​ക്കി​യാ​ണ് ​വ​സ്ത്രം​ ​മാ​റാ​ൻ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​ത്.​ ​കാ​റ്റ​ടി​ച്ചാ​ൽ​ ​പോ​ലും​ ​പ​റ​ന്നു​പോ​കു​ന്ന​ ​ഈ​ ​സം​വി​ധാ​നം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​സു​ര​ക്ഷി​ത​മാ​യ​ ​സൗ​ക​ര്യം​ ​ഒ​രു​ക്ക​ണ​മെ​ന്നും​ ​ന​ടി​ ​ശാ​ര​ദ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ർ​ദേ​ശി​ക്കു​ന്നു.

സി​നി​മ​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​പു​രു​ഷ​ന്മാ​രും​ ​ക​രു​തു​ന്ന​ത് ​സ്‌​ക്രീ​നി​ൽ​ ​അ​ടു​ത്തി​ട​പ​ഴ​കി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ന​ടി​മാ​ർ​ ​ഇ​തേ​കാ​ര്യം​ ​സ്‌​ക്രീ​നി​ന് ​പു​റ​ത്തും​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നാ​ണ്. സെ​ക്സി​ന് ​താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ​ഒ​രു​ ​മ​ടി​യും​കൂ​ടാ​തെ​ ​ന​ടി​മാ​രെ​ ​അ​റി​യി​ക്കും.​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​വാ​ഗ്ദാ​നം​ ​ചെ​യ്യും.​ ​ചി​ല​ ​പു​തി​യ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഈ​ ​ച​തി​യി​ൽ​ ​വീ​ഴും.​ ​സ​മ്മ​ത​മി​ല്ലാ​തെ​ ​ലൈം​ഗി​ക​മാ​യി​ ​ചൂ​ഷ​ണം​ ​ചെ​യ്‌​തെ​ന്ന് ​ചി​ല​ ​ന​ടി​മാ​ർ​ ​വെ​ളി​പ്പെ​ടു​ത്തി. ലൈം​ഗി​ക​മാ​യി​ ​വ​ഴ​ങ്ങു​ന്ന​വ​ർ​ക്ക് ​മാ​ത്രം​ ​ന​ല്ല​ ​ഭ​ക്ഷ​ണം​ ​ല​ഭി​ക്കും.​ ​ന​ഗ്ന​ത​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തും.​ ​വ​ഴി​വി​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​സം​വി​ധാ​യ​ക​രും​ ​നി​ർ​മാ​താ​ക്ക​ളും​ ​നി​ർ​ബ​ന്ധി​ക്കും.​ ​അ​തി​ക്ര​മം​ ​കാ​ട്ടി​യ​വ​രി​ൽ​ ​ഉ​ന്ന​ത​രു​ണ്ട്’​ ​എ​ന്നി​ങ്ങ​നെ​ ​ഗു​രു​ത​ര​മാ​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.


Source link

Related Articles

Back to top button