‘അമേയയും കിരണും രാത്രി ചെയ്തത് കണ്ടാൽ ഞെട്ടും’: മധുരംവയ്പ്പ് വൈറലാക്കി താരം
‘അമേയയും കിരണും രാത്രി ചെയ്തത് കണ്ടാൽ ഞെട്ടും’: മധുരംവയ്പ്പ് വൈറലാക്കി താരം | Ameya Mathew Viral Video | Ameya Mathew Engagement | Celebrity Wedding
‘അമേയയും കിരണും രാത്രി ചെയ്തത് കണ്ടാൽ ഞെട്ടും’: മധുരംവയ്പ്പ് വൈറലാക്കി താരം
മനോരമ ലേഖകൻ
Published: August 19 , 2024 11:00 AM IST
1 minute Read
മധുരംവയ്പ്പ് ദിനത്തിലെ രസകരമായ നിമിഷം പങ്കുവച്ച് നടിയും മോഡലുമായ അമേയ മാത്യു. വിവാഹത്തിനു മുന്നോടിയായി വീട്ടിൽ വച്ചു നടത്തിയ മധുരംവയ്പ്പ് ചടങ്ങിലെ റീൽ ഫോട്ടോഷൂട്ടിന്റെ രസകരമായ അണിയറകാഴ്ചകളാണ് താരം പങ്കുവച്ചത്.
‘അമേയയും കിരണും രാത്രി എന്താണ് ചെയ്തതെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ഒരു കുപ്പിയിൽ വെള്ളം നിറച്ച്, അതുയർത്തി കറക്കി റീലും ഫോട്ടോയും എടുത്ത് ട്രെൻഡിനൊപ്പം സഞ്ചരിക്കാനുള്ള ശ്രമമാണ് വിഡിയോ ആയി അമേയ പോസ്റ്റ് ചെയ്തത്. പല തവണ പരിശ്രമിച്ചിട്ടാണ് ഏതാനും സെക്കൻഡ് മാത്രം ദൈർഘ്യമുള്ള റീലിനുള്ള ഷോട്ട് കൃത്യമായി ലഭിച്ചത്. അമേയയും പ്രതിശ്രുത വരൻ കിരൺ കട്ടിക്കാരനുമാണ് വിഡിയോയിലുള്ളത്.
കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്. സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രതിശ്രുത വരൻ. കാനഡയിലാണ് കിരൺ ജോലി ചെയ്യുന്നത്.
English Summary:
Actress and model Ameya Mathew shares a hilarious behind-the-scenes video from her engagement photoshoot with fiance Kiran Kattikaran
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-ameyamathew mo-entertainment-common-malayalammovienews 7gkdfol9r2r87mbs2t4lmbtrtp mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-viralvideo
Source link