KERALAMLATEST NEWS

സി.പി.എമ്മിന്റെ മുഖം കൂടുതൽ വികൃതമായി: കെ സുധാകരൻ

തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റിന്റെ ഉത്തരവാദിത്വം യു.ഡി.എഫിന്റെ തലയിൽ കെട്ടിവയ്ക്കാൻ സി.പി.എം സെക്രട്ടറി എംവി ഗോവിന്ദൻ ശ്രമിക്കുമ്പോൾ സി.പി.എമ്മിന്റെ മുഖമാണ് കൂടുതൽ വികൃതമാകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. .സുധാകരൻ എം.പി.

പൊലീസിനെ ഉപയോഗിച്ച് എത്ര തമസ്‌കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സി.പി.എമ്മാണെന്ന് മാലോകർക്ക് അറിയാം.അതിൽ നിന്ന്

തടിയൂരാനുള്ള ഓരോ ന്യായീകരണവും സി.പി.എമ്മിന്റെ അടിവേരാണ് ഇളക്കുന്നത്. വിവാദം സി.പി.എമ്മിൽ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാർട്ടി സെക്രട്ടറി കണ്ണു തുറന്നു കാണണം. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും പയറ്റുന്ന വർഗീയ കാർഡ് ഇക്കുറി കൈയ്യോടെ പിടിക്കപ്പെട്ടു. ഇതിനെല്ലാം കുട പിടിക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.


Source link

Related Articles

Back to top button