ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം കോൺഫറൻസിൽ തിളങ്ങി കുമരകം
കുമരകം: മലേഷ്യയിലെ സറാവാക്കിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റെസ്പോൺസിബിൾ ടുറിസം ഹോസ്പിറ്റാലിറ്റിയിൽ ശ്രദ്ധാകേന്ദ്രമായി കുമരകത്തെ ഉത്തരവാദിത്ത ടൂറിസം. കുമരകത്തെ ടൂറിസം പ്രവർത്തനങ്ങൾക്കു പ്രത്യേക പ്രശംസയാണ് കോൺഫറൻസിൽ ലഭിച്ചത്. കോൺഫറൻസിന്റെ മുഖ്യപ്രഭാഷണം ഇന്ത്യയിൽനിന്നും കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സിഇഒ കെ. രൂപേഷ് കുമാർ നിർവഹിച്ചു. ടൂറിസം ഫോർ പീസ്, റെസ്പോൺസിബിൾ ടൂറിസം ആൻഡ് ഇൻക്ലുസീവ് സൊസൈറ്റീസ് എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ രൂപേഷ് കുമാർ ടൂറിസം മേഖലയിലെ ജനകീയ മോഡലാണ് ഉത്തരവാദിത്ത ടൂറിസമെന്നും സമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല, സാമ്പത്തിക സമതുലിതയും സമഭാവനയും സമൂഹത്തിലെയും എല്ലാവരേയും ചേർത്തു നിർത്തുന്ന വികസന പ്രക്രിയയും ആണെന്ന് വ്യക്തമാക്കി. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം ശ്രദ്ധയൂന്നുന്നത് ഇതിലാണെന്നും സ്ത്രീ സൗഹൃദ വിനോദ സഞ്ചാരത്തിലൂടെ സ്ത്രീ ശക്തീകരണം സാധ്യമാക്കാനാകുമെന്ന് കേരളം തെളിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരള മോഡൽ റെസ്പോൺസിബിൾ ടൂറിസത്തെക്കുറിച്ച് കുമരകത്തെ അടിസ്ഥാനമാക്കി സ്റ്റഡി പ്രസന്റേഷൻ നടത്തി. സസ്റ്റൈനബിൾ ടൂറിസം ആൻഡ് ഹെറിറ്റേജ് എക്സ്പേർട്ട് പ്രഫ.ഡാേ. ജാേസഫ് ചീർ അധ്യക്ഷനായി. ഇന്റർനാഷണൽ എക്കോ ടൂറിസം സൊസൈറ്റി ഡയറക്ടർ ജോൺ ബ്രൂണോ, ഫിലിപ്പൈൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ. ലില്ലി ബെത്ത് അർഗോൺ, സറാവാക്ക് ടൂറിസം ഫെഡറേഷൻ പ്രസിഡന്റ് അഡ്രിവാൻ ഉല്ലുക്ക്, മിനിസ്ട്രി ഓഫ് ടൂറിസം കമ്പോഡിയ ഹെഡ് പോച്ച് പെലേ റോക്ക്, മലേഷ്യ ടൂറിസം മാനേജ്മെൻ്റ് ഹെഡ് പ്രഫ. ഡോ. മൊഹമ്മദ് ഹാഫിസ് ഹനീഫ എന്നിവർ പ്രസംഗിച്ചു.
കേരളം ഉത്തരവാദിത്ത ടൂറിസത്തിന്റെ ലോകമാതൃകകളിൽ ഒന്നാണെന്ന് കോൺഫറൻസ് ചെയർമാനും ഐസിആർടി സൗത്ത് ഈസ്റ്റ് ഏഷ്യ ചെയർമാനുമായ ഡോ. ഹൈറം തിങ് പ്രസ്താവിച്ചു. കേരളത്തിലും ഇന്ത്യയിലും റെസ്പോൺസിമ്പിൾ ടൂറിസം മോഡൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച രൂപേഷ് കുമാറിനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് രൂപേഷ്കുമാറിനെ മുഖ്യപ്രഭാഷകനായി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. ഇന്ത്യൻ മോഡലിനെക്കുറിച്ച് പ്രത്യേകമായി നടന്ന സെഷനിൽ കുമരകം, അയ്മനം, ബേപ്പൂർ, മറവൻതുരുത്ത്, വൈക്കം പെപ്പർ പദ്ധതി എന്നിവ ജനകീയ ടൂറിസം വികസനത്തിന്റെ പ്രത്യേക മാതൃകകളാണെന്ന് പ്രാസംഗികർ പ്രസ്താവിച്ചു. ഇന്ത്യ സെഷനിൽ കെ. രൂപേഷ് കുമാർ, മനീഷ പാണ്ഡെ, ഡോ. നോജ് കുമാർ സിംഗ്, പ്രഫ. അതിഥി ചൗധരി എന്നിവർ പ്രസംഗിച്ചു.

Source link