KERALAMLATEST NEWS

രഹസ്യങ്ങൾ വെളിപ്പെടുത്താൻ ‘ബറോസ്’ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. ഒക്ടോബർ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

‘തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ബറോസ് എത്തുന്നു, 2024 ഒക്ടോബർ 3ന്. തീയതി കലണ്ടറുകളിൽ അടയാളപ്പെടുത്തുക’ എന്ന് അടിക്കുറിപ്പും താരം പോസ്റ്റിന് നൽകിയിട്ടുണ്ട്.

ചിത്രം ആദ്യം സെപ്തംബർ 12ന് റിലീസ് ചെയ്യാനാണ് കരുതിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു. ​​​​​നാലര പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹൻലാൽ എന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.

ബിഗ് ബഡ്ജറ്റിൽ ത്രിമാന ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. സൂര്യ നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ആണ് ഒക്ടോബർ പത്തിന് എത്തുന്ന മറ്റൊരു മേജർ ചിത്രം. ഇതാദ്യമായി സൂര്യയും കാർത്തിയും ഒരുമിക്കുന്നു എന്ന് പ്രത്യേകത കൂടിയുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി ചിത്രം ബോഗ്‌യൻ വില്ലയും ഒക്ടോബർ പത്തിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.


Source link

Related Articles

Back to top button