KERALAMLATEST NEWS

ഇനി ആർക്കും പ്രവേശനമില്ല,​ ഒടുവിൽ ആലുവയിലെ ‘പ്രേമം പാലം’ അടച്ചുപൂട്ടി

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തമായ പാലമാണ് ആലുവയിലെ ‘പ്രേമം പാലം’ എന്ന അക്വഡേറ്റ്. ഇപ്പോഴിതാ പ്രേമം പാലം അധികൃതർ അടച്ചുപൂട്ടിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. സാ​മൂ​ഹി​ക​ ​വി​രു​ദ്ധ​രു​ടെ​യും​ ​ക​മി​താ​ക്ക​ളു​ടെ​യും​ ​ശ​ല്യ​മേ​റി​യ​തോ​ടെയാണ് ​ ​ ​ ​’​പ്രേ​മം​’​ ​പാ​ലം​ ​പെ​രി​യാ​ർ​വാ​ലി​ ​അ​ട​ച്ചു​പൂ​ട്ടി.​ ​മാ​ർ​ക്ക​റ്റി​ന് ​സ​മീ​പം​ ​ഉ​ളി​യ​ന്നൂ​ർ​ ​ക​ട​വി​ൽ​ ​നി​ന്നാ​രം​ഭി​ച്ച് ​യു.​സി​ ​കോ​ളേ​ജി​ന് ​സ​മീ​പം​ ​അ​വ​സാ​നി​ക്കു​ന്ന​ 2.2​ ​കി​ലോ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​അ​ക്വ​ഡേ​റ്റാ​ണ് ​ മൂ​ന്നി​ട​ത്താ​യി​ ​ഗേ​റ്റ് ​സ്ഥാ​പി​ച്ച് ​പൂ​ട്ടി​യ​ത്. അ​ക്വ​ഡേ​റ്റ് ​ആ​രം​ഭി​ക്കു​ന്ന​ ​ഉ​ളി​യ​ന്നൂ​ർ​ ​ക​ട​വ് ​ഭാ​ഗ​ത്തും​ ​അ​വ​സാ​നി​ക്കു​ന്ന​ ​യു.​സി​ ​കോ​ളേ​ജ് ​ഭാ​ഗ​ത്തും​ ​പു​റ​മെ​ ​തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലെ​ ​പ്ര​വേ​ശ​ന​ ​സ്ഥ​ല​ത്തു​മാ​ണ് ​ഗേ​റ്റു​ക​ൾ​ ​സ്ഥാ​പി​ച്ച​ത്.​

​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ​ ​നി​ന്ന് ​പ​റ​വൂ​രി​ലേ​ക്ക് ​കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് ​വെ​ള്ളം​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി​ ​അ​ര​ ​നൂ​റ്റാ​ണ്ട് ​മു​മ്പ് ​നി​ർ​മ്മി​ച്ച​താ​ണ് ​അ​ക്വ​ഡേ​റ്റ്.​ ​ഭൂ​ഗ​ർ​ഭ​ ​പൈ​പ്പ് ​വ​ഴി​ ​ആ​ലു​വ​യി​ലെ​ത്തു​ന്ന​ ​വെ​ള്ളം​ ​അ​ക്വ​ഡേ​റ്റി​ലൂ​ടെ​ ​യു.​സി​ ​കോ​ളേ​ജ് ​ഭാ​ഗ​ത്തെ​ത്തി​ച്ച​ ​ശേ​ഷം​ ​പെ​രി​യാ​ർ​വാ​ലി​ ​തോ​ട്ടി​ലൂ​ടെ​യാ​ണ് ​പ​റ​വൂ​രി​ലേ​ക്ക് ​ഒ​ഴു​കു​ന്ന​ത്.

പെ​രി​യാ​റി​ന് ​കു​റ​കെ​ ​പാ​ലം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​വ​രെ​ ​ഉ​ളി​യ​ന്നൂ​ർ,​ ​കു​ഞ്ഞു​ണ്ണി​ക്ക​ര​ ​സ്വ​ദേ​ശി​ക​ൾ​ ​ന​ട​പ്പാ​ത​യാ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​അ​ക്വ​ഡേ​റ്റ് ​ഉ​ളി​യ​ന്നൂ​ർ​ ​പാ​ലം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ​ ​ആ​ളു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി.​ 2015​ൽ​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​’​പ്രേ​മം​’​ ​സി​നി​മ​ ​അ​ക്വ​ഡേ​റ്റ് ​പാ​ല​ത്തി​ൽ​ ​ചി​ത്രീ​ക​രി​ച്ച​തോ​ടെ​ ​പാ​ല​വും​ ​ഹി​റ്റാ​യി.​ ​ക​മി​താ​ക്ക​ളു​ടെ​ ​ഇ​ഷ്ട​കേ​ന്ദ്ര​മാ​യി.​ ​സാ​മൂ​ഹി​ക​ ​വി​രു​ദ്ധ​രും​ ​ക​ഞ്ചാ​വ് ​വി​ൽ​പ്പ​ന​ക്കാ​രു​മെ​ല്ലാം​ ​കു​ടി​യേ​റി​യ​തോ​ടെ​ ​സ​മീ​പ​വാ​സി​ക​ൾ​ക്ക് ​ശ​ല്യ​മാ​യി.​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​പു​റ​ത്തേ​ക്കി​റ​ങ്ങാ​നാ​കാ​തെ​യാ​യി.
പാ​ല​ത്തി​ൽ​ ​പ​ല​വ​ട്ടം​ ​ക​ഞ്ചാ​വ് ​ക​ച്ച​വ​ട​ക്കാ​ർ​ ​ത​മ്മി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി.​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​നാ​ട്ടു​കാ​രെ​യും​ ​കൈ​യേ​റ്റം​ ​ചെ​യ്തു.​ ​സ​ന്ധ്യ​യാ​യാ​ൽ​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​മ​റ്റും​ ​പാ​ല​ത്തി​ലെ​ത്തു​ന്ന​വ​ർ​ ​മ​ദ്യ​പി​ച്ച് ​ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് ​പ​തി​വ് ​കാ​ഴ്ച്ച​യാ​യി.

പാ​ല​ത്തി​ലെ​ ​സാ​മൂ​ഹി​ക​ ​വി​രു​ദ്ധ​രു​ടെ​ ​ശ​ല്യ​മേ​റി​യ​തോ​ടെ​ ​ന​ഗ​ര​സ​ഭ​ 25​ ​-ാം​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ടി​ന്റു​ ​രാ​ജേ​ഷ് ​പ​രാ​തി​യു​മാ​യി​ ​രംം​ഗ​ത്തെ​ത്തി.​ ​പെ​രി​യാ​ർ​വാ​ലി​ക്കും​ ​ന​ഗ​ര​സ​ഭ​യ്ക്കും​ ​പ​രാ​തി​ ​ന​ൽ​കി.​ ​സ​മീ​പ​ത്തെ​ ​റെ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നു​ക​ളും​ ​അ​ക്വ​ഡേ​റ്റ് ​അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​തീ​രു​മാ​ന​മെ​ടു​ത്ത് ​പാ​ലം​ ​അ​ട​ക്കാ​ൻ​ ​പെ​രി​യാ​ർ​വാ​ലി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പു​റ​മെ​ ​ടി​ന്റു​ ​രാ​ജേ​ഷ് ​ന​വ​കേ​ര​ള​ ​സ​ദ​സി​ലും​ ​പ​രാ​തി​ ​ന​ൽ​കി.​ ​തു​ട​ർ​ന്നാ​ണ് ​പാ​ലം​ ​അ​ട​ച്ചു​പൂ​ട്ടാ​ൻ​ ​തീ​രു​മാ​ന​മാ​യ​ത്.​ ​ഗേ​റ്റു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ക്കു​ക​യും​ ​ചെ​യ്തു.


Source link

Related Articles

Back to top button