ദക്ഷിണേന്ത്യൻ സിനിമകൾക്ക് നേട്ടം
ന്യൂഡൽഹി : ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ തമിഴ്, കന്നഡ സിനിമകളും ഒരുപിടി പുരസ്കാരങ്ങൾ വാരിക്കൂട്ടി. കന്നഡ ചിത്രം കാന്താരയാണ് മികച്ച ജനപ്രിയ സിനിമ. മികച്ച കന്നട ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2. ഈസിനിമയ്ക്കാണ് മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരവും (സംഘട്ടന ഛായാഗ്രാഹകൻ – അൻബരിവ്).
പൊന്നിയിൻ സെൽവന് നേട്ടം
പൊന്നിയിൻ സെൽവൻ പാർട്ട് 1 മികച്ച തമിഴ് ചിത്രം ഉൾപ്പെടെ നാല് പുരസ്കാരങ്ങൾ നേടി. മികച്ച ഛായാഗ്രാഹകൻ (രവി വർമ്മൻ), മികച്ച സംഗീത സംവിധായകൻ (എ.ആർ. റഹ്മാൻ). മികച്ച സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി. ഹിന്ദി സിനിമ ബ്രഹ്മാസ്ത്ര – പാർട്ട് 1 ശിവയിലെ സംഗീത സംവിധാനത്തിന് പ്രീതവും റഹ്മാനൊപ്പം മികച്ച സംവിധായകനെന്ന പുരസ്കാരം പങ്കിട്ടു. തിരുചിത്രമ്പലത്തിന് മികച്ച നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു (ജാനി മാസ്റ്റർ, സതീഷ് കൃഷ്ണൻ).
കിഷോർ കുമാറിന്റെ ജീവചരിത്രവും
അനിരുദ്ധ ഭട്ടാചാര്യയും പാർത്ഥിവ് ധറും ചേർന്നെഴുതിയ ഗായകൻ കിഷോർ കുമാറിന്റെ ജീവചരിത്രമാണ് മികച്ച സിനിമാ പുസ്തകം. ദീപക് ദുവയ്ക്ക് സിനിമ നിരൂപണത്തിനും അവാർഡ് ലഭിച്ചു. ദേശീയ, സാമൂഹ്യ, പരിസ്ഥിതി മൂല്യങ്ങൾ പരിപോഷിപ്പിക്കുന്ന സിനിമയായി ഗുജറാത്തി ഭാഷയിലെ കച്ച് എക്സ്പ്രസ് തിരഞ്ഞെടുത്തു. മികച്ച അനിമേഷൻ, വിഷ്വൽ ഇഫക്ടുള്ള ചിത്രം ഹിന്ദിയിലെ ബ്രഹ്മാസ്ത്ര – പാർട്ട് 1 ശിവ ആണ്. മികച്ച നോൺ ഫീച്ചർ സിനിമ – ആയീന (ഹിന്ദി/ഉർദു). മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഒഫ് ദ ജംഗിൾ (മറാത്തി).
Source link