ഐസിസി നിർദേശം നിരസിച്ച് ബിസിസിഐ
മുംബൈ: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ നടത്തണമെന്ന ഐസിസി നിർദേശം തള്ളി ബിസിസിഐ. ഒക്ടോബറിൽ നടക്കേണ്ട ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടത് ബംഗ്ലാദേശായിരുന്നു. എന്നാൽ, നിലവിൽ ബംഗ്ലാദേശിലെ കലാപത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ ടൂർണമെന്റ് നടത്തുന്നതിന് അനുകൂലമല്ല. ഇതാണ് ഐസിസിയെ വേദി മാറ്റത്തിനു പ്രേരിപ്പിച്ചത്. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽനിന്ന് ഇന്ത്യ പിന്മാറിയതോടെ വേദി യുഎഇലേയ്ക്കാ ശ്രീലങ്കയിലേക്കോ മാറ്റാനാണ് സാധ്യത. ഒക്ടോബർ മൂന്നു മുതൽ 20 വരെയാണ് വനിതാ ട്വന്റി-20 ലോകകപ്പ്.
ഐസിസിയുടെ ആവശ്യം തള്ളിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. അടുത്ത വർഷം ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റ് ഇന്ത്യയിലാണ് അരങ്ങേറുന്നത്. അതിനാൽ തുടരെ ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നില്ലെന്നും ജയ് ഷാ പറഞ്ഞു.
Source link