ഷമർ ഷോ
പ്രൊവിഡൻസ് (ഗയാന): ഓസ്ട്രേലിയയ്ക്കെതിരായ അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരേയും ആവർത്തിച്ച് വെസ്റ്റ് ഇൻഡീസ് പേസ് ബൗളർ ഷമർ ജോസഫ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഷമർ ജോസഫ് അഞ്ചു വിക്കറ്റ് വീഴ്ത്തി. 33 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഷമർ ജോസഫിന്റെ ബൗളിംഗ് ആക്രമണത്തിനു മുന്നിൽ ദക്ഷിണാഫ്രിക്ക നിലംപൊത്തി. സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് 54 ഓവറിൽ 160ൽ അവസാനിച്ചു. 60 പന്തിൽ 38 റണ്‍സുമായി പുറത്താകാതെനിന്ന 10-ാം നന്പർ ബാറ്ററായ ഡെയ്ൻ പീഡായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സും ദക്ഷിണാഫ്രിക്കയുടെ വഴിയേതന്നെയായിരുന്നു. 104 റണ്‍സ് എടുക്കുന്നതിനിടെ വിൻഡീസിന് ഒന്‍പതു വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ, ജേസണ്‍ ഹോൾഡറും (88 പന്തിൽ 54 നോട്ടൗട്ട്) ഷമർ ജോസഫും (27 പന്തിൽ 25) ചേർന്നു പത്താം വിക്കറ്റിൽ 40 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷമർ പുറത്തായതോടെ വിൻഡീസ് ഇന്നിംഗ്സ് 144ൽ അവസാനിച്ചു. 10 ഇന്നിംഗ്സിനിടെ ഷമർ ജോസഫിന്റെ അഞ്ചാം അഞ്ചു വിക്കറ്റ് പ്രകടനമാണ്. ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു വിൻഡീസ് പേസറിന്റെ ആദ്യ രണ്ട് അഞ്ചു വിക്കറ്റ് നേട്ടവും.
Source link