പാർവതിക്ക് നന്ദി, ക്രിസ്റ്റോ ടോമിയോട് ക്ഷമ ചോദിക്കുന്നു; ഉർവശി
പാർവതിക്ക് നന്ദി, ക്രിസ്റ്റോ ടോമിയോട് ക്ഷമ ചോദിക്കുന്നു; ഉർവശി – Parvathy Pushed Me to My Best:” Urvashi’s Emotional Tribute After Best Actress Win for ‘Ullozhukku’
പാർവതിക്ക് നന്ദി, ക്രിസ്റ്റോ ടോമിയോട് ക്ഷമ ചോദിക്കുന്നു; ഉർവശി
മനോരമ ലേഖകൻ
Published: August 16 , 2024 02:29 PM IST
Updated: August 16, 2024 03:54 PM IST
1 minute Read
സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഉർവശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരാധകർക്ക് നടുവിൽ
കൊച്ചി ∙ കൂടെ അഭിനയിച്ച പാർവതി തിരുവോത്തിന് നന്ദി പറഞ്ഞും സംവിധായകൻ ക്രിസ്റ്റോ ടോമിയോട് ‘ക്ഷമ ചോദിച്ചും’ നടി ഉർവശി. പാർവതി എതിരെ ഉള്ളതുകൊണ്ടാണ് അത്ര നന്നായി അഭിനയിക്കാൻ പറ്റിയത്. പാര്‍വതിയും അത്രയും മികച്ച പ്രകടനമാണ് നടത്തിയത് എന്നും ഉർവശി പറഞ്ഞു. ഉർവശിയും പാര്‍വതിയും മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഉർവശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ ഉള്ളൊഴുക്കിലെ അഭിയനം ഒട്ടും എളുപ്പമായിരുന്നില്ല എന്നും ഉർവശി പറഞ്ഞു. ‘‘ഒരുപാടു കാലം എനിക്കു വേണ്ടി കാത്തിരുന്നു. എന്നിട്ടും ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെറി സോറി ക്രിസ്റ്റോ. ഈ പുരസ്കാരം ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ്’’, ഉർവശി പറഞ്ഞു.
ശാരീരികമായും മാനസികമായുമൊക്കെ വലിയ പ്രയാസങ്ങൾ അനുഭവിച്ചാണ് ഉള്ളൊഴുക്ക് ചെയ്തതെന്നും ഉര്‍വശി പറഞ്ഞു. അരയ്ക്കൊപ്പം വെള്ളമാണ്. രാവിലെ മുതൽ വൈകിട്ട് ഷൂട്ടിങ് കഴിയുന്നതു വരെ അതിലാണ് നിൽക്കുന്നത്. കാലിലെ കറുപ്പൊക്കെ ഇപ്പോഴും മാറിയിട്ടില്ല. 46 ദിവസവും കരഞ്ഞുകൊണ്ടിരിക്കാൻ പറ്റില്ല എന്നു ഞാൻ ഡയറക്ടറോട് പറഞ്ഞിരുന്നു. എന്നാൽ ചേച്ചിക്ക് ഇഷ്ടമുള്ളതു പോലെ ചെയ്തു കൊള്ളാൻ ഡയറക്ടർ പറഞ്ഞു. കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കരയാതെ പിടിച്ചുനിൽക്കൽ എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്, ഉർവശി പറഞ്ഞു.
English Summary:
Parvathy Pushed Me to My Best:” Urvashi’s Emotional Tribute After Best Actress Win for ‘Ullozhukku’
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-ullozhukku f3uk329jlig71d4nk9o6qq7b4-list 1he4vhr4j6dn10b84ocr5ghbsj mo-entertainment-movie-urvashi mo-award-keralastatefilmawards
Source link