ആദ്യപാദത്തിൽ റിക്കാർഡ് നേട്ടവുമായി ജെഎംജെ ഫിൻടെക് ലിമിറ്റഡ്
കൊച്ചി: പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ ജെഎംജെ ഫിൻടെക് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദമായ ഏപ്രിൽ – ജൂൺ കാലയളവിൽ 1.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻ സാമ്പത്തികവർഷ സമാന പാദത്തിലെ 18.86 ലക്ഷം രൂപയെക്കാൾ 866% ആണ് വളർച്ച. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ നിന്നും 294% വളർച്ച കൈവരിക്കാനും സാധിച്ചു. ആദ്യപാദത്തിൽ വരുമാനം മുൻ സാമ്പത്തിക വർഷ സമാനപാദത്തിലെ 78.47 ലക്ഷം രൂപയിൽ നിന്നും 3.69 കോടി രൂപയാവുകയും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ നിന്നും 20% വളർച്ച കൈവരിക്കാനും സാധിച്ചു.
കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ നിന്നും ഏഴു ശതമാനം വളർച്ച കൈവരിച്ച് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 26.87 കോടി രൂപയായി. സാമ്പത്തിക വളർ ച്ചയുടെ അടിസ്ഥാനത്തിൽ ഓഹരി വിപണിയിലും നേട്ടമുണ്ടാക്കി ജെഎംജെ ഫിൻടെക് ലിമിറ്റഡ്. ആദ്യ പാദത്തിലെ വളർച്ചയുടെയും സ്ഥാപനത്തിന്റെ വിപുലീകരണത്തിന്റെയും ഭാഗമായി 20 ശാഖകൾ കൂടി അടുത്ത പാദത്തിൽ കേരളം, തമിഴ്നാട്, കർണാടകം എന്നി മൂന്നുസംസ്ഥാനങ്ങളിലായി ആരംഭിക്കുമെന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജോജു മടത്തുംപടി ജോണി അറിയിച്ചു.

Source link