WORLD

3 ലക്ഷംഡോളർ ദൗത്യം, സമ്മതംമൂളി സെലെൻസ്കി പിന്മാറി; നോഡ് സ്ട്രീം സ്ഫോടനത്തിനുപിന്നിൽ യുക്രൈൻ ?


മോസ്കോ: ആക്രമണവും പ്രത്യാക്രമണവുമായി റഷ്യ യുക്രൈൻ സംഘർഷം വഷളാകുന്നതിനിടെ, നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമാണെന്ന് വാൾ സ്ട്രീറ്റ് ജേ‍ർണൽ റിപ്പോർട്ട്. ജർമനിയിലേക്ക് റഷ്യൻ എണ്ണയെത്തിക്കുന്ന നിർണായക പൈപ്പ്ലൈനിലുണ്ടായ സ്ഫോടനം യൂറോപ്പിൽ വലിയ ഊർജ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു സംഭവം. സാധാരണക്കാരായ ജനങ്ങളുടെ സഹായത്തോടെ യുക്രൈനിൽ നിന്നുള്ള സൈനികരാണ് അട്ടിമറിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. ദൗത്യത്തിനായി ഇവർ ചെറിയ ബോട്ട് ഉപയോ​ഗിച്ചതായും പറയുന്നു. മൂന്ന് ലക്ഷം ഡോളർ തുകവരുന്ന ഈ ദൗത്യത്തിന് സ്വകാര്യമായാണ് ധനസഹായം ലഭിച്ചത്. ഉന്നത റാങ്കിലുള്ള യുക്രൈനിയൻ ജനറലായിരുന്നു നീക്കത്തിന് പിന്നിൽ.


Source link

Related Articles

Back to top button