KERALAMLATEST NEWS
കാലിൽ പുഴുവരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച വൃദ്ധയെ രോഗം ഭേദമാകും മുൻപ് മടക്കി അയച്ചു
മലപ്പുറം: പരിചരിക്കാൻ ആരുമില്ലാതെ കാലിൽ പുഴുവരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച 68കാരിയെ രോഗം ഭേദമാകും മുൻപ് വീട്ടിലേക്ക് തിരിച്ചയച്ചതായി പരാതി.
കരുളായി നിലംപതിയിലെ പ്രേമലീലയെ ആണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചതായി പരാതി ഉയർന്നത്. കാലിൽ പുഴുവരിച്ച നിലയിൽ ഗുരുതരവാസ്ഥയിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി.
അതേസമയം പ്രേമലീല ആവശ്യരപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മന്ത് രോഗം ബാധിച്ച് കാലിൽ ഗുരുതരമായ മുറിവുകളും കിടപ്പുരോഗിയായിരുന്ന ഇവരുടെ ശരീരത്തിന്റെ പലഭാഗത്തും പൊട്ടിയിട്ടുമുണ്ട്, ഇവിടെയെല്ലാം പഴുത്ത് പുഴുവരിച്ച നിലയിലാണ്. ഈ അവസ്ഥയിലാണ് ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുന്നത്.
Source link