‘ഉമ്മ എന്നെ കൊല്ലും’: മുടി മുറിച്ച് നസ്രിയയുടെ പുതിയ ലുക്ക്
‘ഉമ്മ എന്നെ കൊല്ലും’: മുടി മുറിച്ച് നസ്രിയയുടെ പുതിയ ലുക്ക് | Nazriya Nazeem Hair Style
‘ഉമ്മ എന്നെ കൊല്ലും’: മുടി മുറിച്ച് നസ്രിയയുടെ പുതിയ ലുക്ക്
മനോരമ ലേഖകൻ
Published: August 15 , 2024 02:27 PM IST
1 minute Read
നസ്രിയ
പുതിയ ഹെയർസ്റ്റൈൽ പരീക്ഷണവുമായി നടി നസ്രിയ നസീം. മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം നടി പങ്കുവച്ച അടിക്കുറിപ്പും വൈറലാണ്. മുടി മുറിച്ചതറിഞ്ഞാല്‍ ഉമ്മ തന്നെ കൊല്ലുമെന്നാണ് നസ്രിയ പറയുന്നത്. ‘‘ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ ആയിരിക്കും’’, എന്നു പറഞ്ഞ് മുടി മുറിച്ച് ആളെയും നസ്രിയ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്.
മുടി എത്രത്തോളം മുറിച്ചെന്ന് കാണിക്കുന്ന രീതിയില്‍ ബാക്കിയുള്ള മുടിയുമായി നില്‍ക്കുന്ന ചിത്രങ്ങളും തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോസും ഒരുമിച്ചാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉമ്മ ഇനി എന്തൊക്കെ പറഞ്ഞാലും നസ്രിയയ്ക്ക് ഷോര്‍ട്ട് ആയിട്ടുള്ള മുടി തന്നെയാണ് നല്ലതെന്നാണ് ആരാധകരുടെ കമന്റുകൾ. ഇപ്പോഴത്തെ ലുക്കില്‍ ട്രാന്‍സ് എന്ന സിനിമയിലെ കഥാപാത്രമായി തോന്നുന്നുവെന്നും പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ ലുക്കെന്നുമൊക്കെ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.
2022ല്‍ തെലുങ്കിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. ബേസില്‍ ജോസഫിനൊപ്പം അഭിനയിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമയാണ് വരാനിരിക്കുന്ന നസ്രിയയുടെ പുതിയ ചിത്രം.
English Summary:
Nazriya Nazim New Hair Style: Photos
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim mo-entertainment-common-malayalammovienews u6502cekfa0c4u9l631ohoeua mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link