രാമായണസംഗീതാമൃതം മുപ്പത്തിയൊന്നാം ദിനം – ഫലശ്രുതി
രാമായണസംഗീതാമൃതം മുപ്പത്തിയൊന്നാം ദിനം – ഫലശ്രുതി – Ramayanam | ജ്യോതിഷം | Astrology | Manorama Online
രാമായണസംഗീതാമൃതം മുപ്പത്തിയൊന്നാം ദിനം – ഫലശ്രുതി
മനോരമ ലേഖകൻ
Published: August 15 , 2024 10:18 AM IST
Updated: August 14, 2024 05:12 PM IST
1 minute Read
ഭക്തിയോടെ പഠിച്ചു ചൊല്ലുന്നവരുടെ കൊടുംപാപങ്ങളെപ്പോലും നശിപ്പിക്കാൻ തക്കവണ്ണം ശക്തിമത്താണ് അദ്ധ്യാത്മരാമായണം.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പര്യവസാനിക്കുന്നത് ഫലശ്രുതിയോടെയാണ്. പരമശിവനാൽ ചൊല്ലപ്പെട്ട അത്യുത്തമോത്തമമായ അദ്ധ്യാത്മരാമായണം, പാരായണം ചെയ്താലും കേട്ടാലും കൈവരുന്ന ഗുണങ്ങളാണ് ഫലശ്രുതിയിൽ വിവരിക്കുന്നത്. മൈത്രീകരവും ധനധാന്യാവൃദ്ധിപ്രദവുമായ അദ്ധ്യാത്മരാമായണം പഠിച്ചവർക്ക് ആ ജന്മത്തിൽത്തന്നെ മുക്തി സിദ്ധിക്കുന്നതാണ്. ശത്രുവിനാശകവും ആരോഗ്യവർധകവുമാണ് അദ്ധ്യാത്മരാമായണം. ഭക്തിയോടെ പഠിച്ചു ചൊല്ലുന്നവരുടെ കൊടുംപാപങ്ങളെപ്പോലും നശിപ്പിക്കാൻ തക്കവണ്ണം ശക്തിമത്താണ് അദ്ധ്യാത്മരാമായണം. ഭീരുക്കൾ അദ്ധ്യാത്മരാമായണം കേട്ടാൽപ്പോലും നിർഭയനായി മാറും. രോഗാവസ്ഥയിൽ ഉള്ളവരുടെ രോഗനാശകമാണ് ആധികളൊയൊക്കെ അകറ്റുവാൻ കഴിയും കൽമഷമെല്ലാം അകന്നു ധർമാർത്ഥ കാമമോക്ഷങ്ങൾ നൽകുന്നതാണ് അദ്ധ്യാത്മരാമായണം. ഇപ്രകാരം ഫലശ്രുതി വെളിവാക്കിക്കൊണ്ട് യുദ്ധകാണ്ഡവും അധ്യാത്മരാമായണവും പര്യവസാനിക്കുന്നു.
ശ്രീരാമ രാമ രാമ ! ശ്രീരാമചന്ദ്ര ജയ !
ശ്രീരാമ രാമ രാമ ! ശ്രീരാമഭദ്ര ജയ !
ശ്രീരാമ രാമ രാമ ! സീതാഭിരാമ ജയ !
ശ്രീരാമ രാമ രാമ ! ലോകാഭിരാമ ജയ !
സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. ആലാപനം പെരുമ്പാവൂർ ജി രവീന്ദ്രനാഥ് അനിൽ കൃഷ്ണ രവിശങ്കർ സരിതാ രാജീവ്. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.
തയാറാക്കിയത് അനിൽ കൃഷ്ണ.
mo-astrology-horoscope 30fc1d2hfjh5vdns5f4k730mkn-list mo-astrology-karkidakam 5gaooa07bp70b0tbid2isrp62d mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-religion-karkidaka-masam-2024
Source link