KERALAMLATEST NEWS

ഈ ജില്ലയിലെ സ്ത്രീകൾക്കിടയിൽ വർദ്ധിക്കുന്നത് മാരക രോഗം, സൂക്ഷിക്കാനുള്ളത് മുപ്പതുവയസ് കഴിഞ്ഞവർ

കൊല്ലം: ജില്ലയിൽ സ്തനാർബുദവും ഗർഭാശയ (സെർവിക്കൽ) ക്യാൻസറും വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. സെർവിക്കൽ, ജീവിതശൈലി രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ സർവേ ആൻഡ് സ്‌ക്രീനിംഗിൽ (ശൈലി) ആണ് കണ്ടെത്തൽ.

ക്യാൻസർ സാദ്ധ്യതയുള്ള ഭൂരിഭാഗം സ്ത്രീകളി​ലും സ്തനാർബുദമാണ് അരികിലെത്തി നിൽക്കുന്നത്. ശൈലി രണ്ടാംഘട്ട സർവേയും സ്ക്രീനിംഗും ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ 30 വയസിന് മുകളിലുള്ള 977 പേർക്ക് സ്തനാർബുദ സാദ്ധ്യതയും 379 പേർക്ക് സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി. ഇവരെ വിശദമായ പരിശോധനയ്ക്ക് അനുബന്ധ ആശുപത്രികളിലേക്ക് റഫർ ചെയ്തു. 52,084 പേരുടെ സർവേ പൂർത്തിയായപ്പോൾ ലഭിച്ച കണക്കാണിത്.

ഒന്നാം ഘട്ട സർവേയി​ൽ പങ്കെടുത്ത 12.99 ലക്ഷം പേരിൽ 60,287 പേരിലാണ് സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തിയത്. 8,486 പേരിൽ സെർവിക്കൽ ക്യാൻസർ സാദ്ധ്യതയും കണ്ടെത്തി.

പ്രാ​യ​മേ​റു​ന്തോ​റും​ ​സ്ത​നാ​ർ​ബു​ദ​ ​സാ​ദ്ധ്യ​ത​​ ​കൂ​ടു​ന്നു

 5 ശതമാനം​ ​സ്ത​നാ​ർ​ബു​ദവും ​ജ​നി​ത​ക​ ​കാ​ര​ണ​ങ്ങളാൽ

 ശ​രീ​ര​ത്തി​ല​ടി​യു​ന്ന​ ​അ​മി​ത​മാ​യ​ ​കൊ​ഴു​പ്പും ആ​ഹാ​ര​ത്തി​ലെ​ ​ഫൈ​റ്റോ​ ​ഈ​സ്‌​ട്ര​ജ​ൻന്റെ​ ​അ​ഭാവും​ ​അർബുദ ​സാ​ദ്ധ്യ​ത​ ​കൂട്ടുന്നു.

 മു​ല​യൂ​ട്ട​ൽ​ ​സ്ത​നാ​ർ​ബു​ദ​ത്തി​ൽ​ ​നി​ന്ന്​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ന്നു.

 സ്ത​നാ​ർ​ബു​ദം ​തു​ട​ക്ക​ത്തി​​​ലേ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​​​യും.​

 ആ​രം​ഭ​ദി​​​ശ​യി​​​ലേ​ ​ക​ണ്ടു​പി​​​ടി​​​ച്ചാ​ൽ​ ​100%​ ​ചി​​​കി​​​ത്സി​ച്ച് ​ഭേ​ദ​മാ​ക്കാം. ​

 വൈകുന്തോറും ​മ​റ്റ് ​അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​ക്കും

 സ്‌​ത​ന​ത്തി​ലെ​ ​മുഴ,​ ​ചു​വ​പ്പ്,​ ​വ​ര​ണ്ട​ ​ച​ർ​മ്മം, ​മു​ല​ക്ക​ണ്ണി​ൽ​ ​നി​ന്നും​ ​ദ്രാ​വ​കം,​ ​മു​റി​വ​ട​യാ​ളം

എന്നിവ ലക്ഷണങ്ങൾ

സെർവിക്കൽ ക്യാൻസർ

നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയാൽ രോഗം ഭേദമാക്കാം

 10-15 വർഷം കൊണ്ടാണ് കോശങ്ങൾക്ക് വൈറസ് രൂപമാറ്റം വരുത്തുന്നത്

 പാപ്‌സ്‌മിയർ എന്ന ചെലവ് കുറഞ്ഞ ടെസ്റ്റിലൂടെ രോഗം കണ്ടെത്താം

 അർബുദമാണെങ്കിൽ ലൈംഗികബന്ധത്തിന് ശേഷം രക്തസ്രാവം, ആർത്തവ വിരാമത്തിന് ശേഷം രക്തസ്രാവം എന്നിങ്ങനെയുണ്ടാവാം.

 9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക് 2 ഡോസ് ഹ്യൂമൻ പാപ്പിലോമവൈറസ് (എച്ച്.പി.വി) വാക്‌സിൻ നല്കിയാൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും

‘ശൈലി 2.0 സർവേ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ തന്നെ ചികിത്സിക്കാൻ കഴിഞ്ഞാൽ രോഗം പ്രതിരോധിക്കാൻ സാധിക്കും’

ഡോ. ദിവ്യ ശശി, നോഡൽ ഓഫീസർ, നവകേരള കർമ്മപദ്ധതി


Source link

Related Articles

Back to top button