KERALAMLATEST NEWS

യൂസഫലിയെക്കുറിച്ചുള്ള കാർട്ടൂൺ സ്ട്രിപ്പ്, സർട്ടിഫിക്കറ്റ് വിതരണം

തിരുവനന്തപുരം: എം.എ. യൂസഫലിയെക്കുറിച്ചുള്ള ‘യൂസഫ് അലി-ബില്യൺ ഡോളർ ജേർണി’ എന്ന കാർട്ടൂൺ സ്ട്രിപ്പിന്റെ അണിയറ പ്രവർത്തർ‍ക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് വൈകിട്ട് 4.30ന് മാസ്കറ്റ് ഹോട്ടലിൽ നടക്കും. മലയാളി വിദ്യാർത്ഥി റോഷ്നയുടെ നേതൃത്വത്തിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ദിലീഫ് ആർട്ട് ഗാലറിയാണ് യൂസഫ് അലിയുടെ ജീവിതകഥ പറയുന്ന 440 മീറ്റർ നീളമുള്ള കാർട്ടൂൺ സ്ട്രിപ്പ് ഒരുക്കിയത്. സംഘത്തിലെ ഡോ.കഫീൽ ഖാൻ,പി.സ്നേഹപ്രഭ,അഗൻ മനോജ്,ശിവംസ്,സനിൽദീപ് എന്നിവർക്ക് കാമൽ ഇന്റർനാഷണൽ അവാർഡും നൽകുമെന്ന് ഇ-സേഫ് സൊസൈറ്റി ചെയർമാൻ ഡോ. അബ്ദുല്ല മുഹമ്മദ് അൽ മെഹയാസ്,ക്യുറേറ്റർ എം.ദിലീഫ് എന്നിവർ അറിയിച്ചു. വേദിയിൽ കാർട്ടൂൺ സ്ട്രിപ്പിന്റെ പ്രദർശനവും നടക്കും.


Source link

Related Articles

Back to top button