KERALAMLATEST NEWS

നവജാതശിശുവിനെ മറവുചെയ്ത സംഭവം: രാസപരിശോധനാഫലം നിർണായകം

ആലപ്പുഴ: ചേർത്തല പാണാവള്ളിയിലെ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കുഴി‌ച്ചുമൂടിയ സംഭവത്തിൽ ആന്തരികാവയങ്ങളുടെ രാസപരിശോധനാഫലം മാത്രമാണ് പൊലീസിന്റെ പിടിവള്ളി. മരണം സ്വാഭാവികമോ,​ കൊലപാതകമോ എന്ന് ഉറപ്പിക്കാൻ പരിശോധനാഫലം വരേണ്ടതുണ്ട്.

പ്രസവസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നോ,​ മരണകാരണം തുടങ്ങിയ നിർണ്ണായക വിവരങ്ങൾ രാസപരിശോധനയിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കുഞ്ഞിന്റെ മാതാവ് സോന ജോജിയുടെയും കാമുകൻ ജോസഫ് തോമസിന്റെയും മൊഴികളിലെ വൈരുദ്ധ്യവും ദുരൂഹതയും ശ്വാസകോശം, ആമാശയം, കിഡ്നി തുടങ്ങിയ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലൂടെ നീക്കാനാകുമെന്നും അവർ കരുതുന്നു.രണ്ടാഴ്ചയെങ്കിലും ഫലത്തിനായി കാത്തിരിക്കേണ്ടി വരും.

ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ പാടത്തിൽ കുഴിച്ചുമൂടി,​ നാലാംദിവസം പൊലീസ് പുറത്തെടുത്ത മൃതദേഹം അഞ്ചാം ദിവസമാണ് പോസ്റ്റുമോർട്ടം ചെയ്തത്. പാടശേഖരത്തിലെ ഈർപ്പത്തിൽ നാലുദിവസത്തോളം കിടന്ന കുഞ്ഞിന്റെ തൊലി അഴുകി അടർന്ന നിലയിലായിരുന്നു. ഇതുകാരണം പരുക്കിന്റെയോ,​ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങൾ ബാഹ്യമായി കണ്ടെത്താൻ പോസ്റ്റുമോർട്ടത്തിനായില്ല. കഴുത്തിലോ മുഖത്തോ കൈകൊണ്ടോ തുണിപോലുള്ള വസ്തുക്കൾ കൊണ്ടോ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും വ്യക്തമായിരുന്നില്ല.

ഗർഭപാത്രത്തിൽ നിന്ന് പുറത്തുവന്നശേഷമാണ് കുഞ്ഞ് മരിച്ചതെങ്കിൽ ശ്വാസത്തിനൊപ്പം ഉള്ളിലേക്ക് കടന്ന അതിസൂക്ഷ്മ പൊടിപടലങ്ങളുൾപ്പെടെയുള്ളവ ശ്വാസകോശത്തിലും ശ്വാസനാളത്തിലും കണ്ടെത്താനാകും. കുഞ്ഞിനെ മുലയൂട്ടിയിട്ടുണ്ടെങ്കിൽ പാലും അതിലെ പ്രോട്ടീനുൾപ്പടെയുള്ള ഘടകങ്ങളും അന്നനാളം, കുടൽ, ആമാശയം തുടങ്ങിയവയിൽ ഉണ്ടാകും. കിഡ്നിയും ഹൃദയവും തലച്ചോറുമുൾപ്പെടെ എത്ര സമയം വരെ പ്രവർത്തിച്ചുവെന്ന് കണ്ടെത്താനും രാസപരിശോധനയ്ക്ക് കഴിയും.

 മൊഴിയിൽ വൈരുദ്ധ്യം, ചോദ്യം ചെയ്യും

ഏഴാംതീയതി പുലർച്ചെ 1.30ന് പ്രസവിച്ചുവെന്നാണ് കേസിൽ ഒന്നാം പ്രതിയായ സോനയുടെ മൊഴി. കുഞ്ഞ് കരഞ്ഞതായും അമ്മത്തൊട്ടിലിൽ കൈമാറാൻ സുഹൃത്തിനെ ഏൽപ്പിച്ചെന്നും എറണാകുളത്തെ ഡോക്ടറോട് സോന പറഞ്ഞിരുന്നു. എന്നാൽ, കുഞ്ഞിന് അനക്കമില്ലായിരുന്നു വെന്നാണ് കാമുകൻ തോമസ് പൊലീസിനോട് പറഞ്ഞത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന സോനയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ വിശദമായി ചോദ്യം ചെയ്യും. കൂട്ടുപ്രതികളായ തോമസ്, അശോക് എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. രാസപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ എഫ്.ഐ.ആറിലെ വകുപ്പുകളിൽ മാറ്റം വരുത്തും. സോനയുടെ വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.ചേർത്തല ഡിവൈ.എസ്.പി പി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ സി.ഐ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 സോ​ന​ ​ഗ​‌​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ഗു​ളി​ക​ ​ക​ഴി​ച്ചി​രു​ന്നു

ന​വ​ജാ​ത​ ​ശി​ശു​വി​നെ​ ​കു​ഴി​ച്ചി​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ഒ​ന്നാം​ ​പ്ര​തി​ ​പ​ണാ​വ​ള്ളി​ ​പ​ഞ്ചാ​യ​ത്ത് 13​-ാം​ ​വാ​ർ​ഡ് ​ആ​ന​മൂ​ട്ടി​ൽ​ച്ചി​റ​യി​ൽ​ ​സോ​ന​ജോ​ജി​ ​(22​)​ ​ഗ​‌​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ​ഗു​ളി​ക​ ​ക​ഴി​ച്ചി​രു​ന്ന​താ​യും​ ​അ​ല​സി​യെ​ന്നാ​ണ് ​ക​രു​തി​യ​തെ​ന്നും​ ​പൊ​ലീ​സി​ൽ​ ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ,​​​ ​ഓ​ൺ​ലൈ​നാ​യി​ട്ടാ​ണോ​ ​ഗ​‌​ർ​ഭ​ച്ഛി​ദ്ര​ ​ഗു​ളി​ക​ ​വാ​ങ്ങി​ത്,​​​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​ല​ഭി​ച്ചോ,​​​ ​ആ​സൂ​ത്ര​ണ​മോ,​ ​ഗൂ​ഢാ​ലോ​ച​ന​യോ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പ​രി​ശോ​ധി​ക്കു​ന്നു.​ ​ഫോ​ണി​ൽ​ ​നി​ന്ന് ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​എ​ന്തെ​ങ്കി​ലും​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തും.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ലെ​ ​ഇ​ന്റ​ർ​‌​നെ​റ്റ് ​ക​ണ​ക്ഷ​നു​ ​പു​റ​മേ​ ​വൈ​ഫൈ​ ​ഉ​പ​യോ​ഗി​ച്ച് ​കൂ​ട്ടു​പ്ര​തി​ക​ളു​മാ​യി​ ​ചാ​റ്റ് ​ചെ​യ്തി​രു​ന്ന​താ​യും​ ​സൂ​ച​ന​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സോ​ന​യു​ടെ​ ​കാ​മു​ക​ൻ​ ​ത​ക​ഴി​ ​വി​രു​പ്പാ​ല​ ​ര​ണ്ടു​പ​റ​ ​പു​ത്ത​ൻ​ ​പ​റ​മ്പി​ൽ​ ​തോ​മ​സ് ​ജോ​സ​ഫ്(24​),​ ​സ​ഹാ​യി​ ​ത​ക​ഴി​ ​ജോ​സ​ഫ് ​ഭ​വ​നി​ൽ​ ​അ​ശോ​ക് ​ജോ​സ​ഫ് ​(30​)​ ​എ​ന്നി​വ​രു​ടെ​ ​ഫോ​ൺ​കാ​ൾ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കും.
സോ​ന​യു​ടെ​ ​പാ​ണാ​വ​ള്ളി​യി​ലെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​കു​ഞ്ഞി​നെ​ ​കു​ഴി​ച്ചി​ടാ​ൻ​ ​ത​ക​ഴി​ ​കു​ന്നു​മ്മ​യി​ലെ​ത്തി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ബൈ​ക്ക് ​ക​സ്റ്റ​ഡി​യി​ലാ​ണ്.​ ​ഇ​വ​രു​ടെ​ ​സ​ഞ്ചാ​രം​ ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും.​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്യു​ന്ന​ ​സോ​ന​യു​ടെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​മാ​താ​പി​താ​ക്ക​ളു​ടെ​യും,​ ​ര​ക്ത​സ്രാ​വ​ത്തെ​ ​തു​ട​ർ​ന്ന് ​ആ​ദ്യം​ ​ചി​കി​ത്സ​ ​തേ​ടി​യ​ ​വീ​ടി​ന് ​സ​മീ​പ​ത്തെ​ ​ക്ളി​നി​ക്കി​ലെ​ ​ഡോ​ക്ട​റു​ടെ​യും​ ​മൊ​ഴി​ക​ൾ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​ഇ​ത്ത​ര​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ച്ച​ ​ശേ​ഷം​ ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ചെ​യ്യും.


Source link

Related Articles

Check Also
Close
Back to top button