ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്
ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കേസ്. കഴിഞ്ഞമാസം വിദ്യാർഥിപ്രക്ഷോഭത്തിനിടെ പോലീസ് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലാണിത്. മുൻ ആഭ്യന്തരമന്ത്രി അസുദുസമാൻ ഖാൻ, മുൻ ഗതാഗത മന്ത്രിയും അവാമി ലീഗ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഒബെയ്ദുൾ ഖാദർ, പോലീസിലെ നാല് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കേസിൽ പ്രതികളാണ്. ധാക്കയിൽ ജൂലൈ 19നു പലചരക്കു വ്യാപാരി അബു സയീദ് കൊല്ലപ്പെട്ടതാണ് കേസിനാധാരം. ഇദ്ദേഹത്തിന്റെ പരിചയക്കാരനായ അമീർ ഹംസ ജൂലൈയിൽത്തന്നെ കേസെടുക്കാനാവശ്യപ്പെട്ടു കോടതിയെ സമീപിച്ചതാണ്.
വിദ്യാർഥികൾ സമാധാനപരമായി പ്രകടനം നടത്തുന്നതിനിടെ വിവേചനമില്ലാതെ പോലീസ് നടത്തിയ വെടിവയ്പിലാണ് കൊല നടന്നതെന്ന് ആരോപിക്കുന്നു. ധാക്ക മെട്രോപോളിറ്റൻ കോടതി മജിസ്ട്രേറ്റ് രാജേഷ് ചൗധരിയാണു പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
Source link