WORLD
‘ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറി’; ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തില്‍ ട്രംപ്
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സി.ഇ.ഒയും എക്‌സ് (പഴയ ട്വിറ്റര്‍) ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്.’തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. അതേ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു.’ -ട്രംപ് പറഞ്ഞു.
Source link