കായിക പരിശീലകന് ഡോ. എസ്.എസ്. കൈമള്‍ അന്തരിച്ചു
കൊച്ചി: മുന്‍ അത്ലറ്റും കാലിക്കട്ട് സർവകലാശാല കായികവകുപ്പ് മുൻമേധാവിയുമായ മലന്പുഴ അകത്തേത്തറ കാക്കണ്ണി സൂര്യനഗർ മെയിൻ ലെയ്ൻ യജ്ഞികം വീട്ടിൽ ഡോ.എസ്.എസ്. കൈമൾ (ശിവശങ്കര കൈമൾ -84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30നു പാന്പാടി ഐവർമഠത്തിൽ. പി.ടി. ഉഷ, മേഴ്സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ് തുടങ്ങി നിരവധി അത്ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1970ലാണ് കാലിക്കട്ടില്‍ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 2003ല്‍ പടിയിറങ്ങുംവരെ നിരവധി താരങ്ങളെ പരിശീലിപ്പിച്ച് ദേശീയതലത്തില്‍ ഉള്‍പ്പെടെ സര്‍വകലാശാലയ്ക്കു മെഡലുകള്‍ നേടിക്കൊടുത്തിരുന്നു. കായികനേട്ടത്തില് കാലിക്കറ്റ് സര്‍വകലാശാലയുടെ പേര് അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
കായിക പഠനവകുപ്പ് മേധാവിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. വിരമിച്ച ശേഷം 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാലാ അത്ലറ്റിക്സ്, ക്രോസ് കണ്ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി. മുൻ ദേശീയ അത്ലറ്റും കാലിക്കട്ട് സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന എ. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ: ക്യാപ്റ്റൻ സന്തോഷ് കൈമൾ (ഇന്ത്യൻ നേവി), സൗമി കൈമൾ (അധ്യാപിക, ആർമി സ്കൂൾ, ബംഗളൂരു). മരുമക്കൾ: ലഫ്. കേണൽ ആനന്ദ്, ലക്ഷ്മി.
Source link