ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ഓഗസ്റ്റ് 13, 2024


ചില രാശികൾക്ക് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ദിവസമാണ്. യാത്രകൾ വേണ്ടി വരുന്ന കൂറുകാരുണ്ട്. ബിസിനസിൽ ഇക്കൂട്ടർ പുതിയ ഡീലുകൾ ഉറപ്പിച്ചേക്കാം. ചില കൂറുകാർക്ക് തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. സ്വത്ത്, കേസുകൾ എന്നിവയിൽ അനുകൂല തീരുമാനം ഉണ്ടാകുന്ന രാശിക്കാരും ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ട കൂറുകാരും ചെലവുകൾ കുറയ്‌ക്കേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. ഓരോ രാശിക്കാർക്കും ഈ ദിവസം എങ്ങനെയായിരിക്കും. വായിക്കാം 2024 ഓഗസ്റ്റ് 13 ലെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് പൊതുവെ അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. തൊഴിൽ രംഗത്തെ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. സന്താനങ്ങളുടെ പുരോഗതിയിൽ സന്തോഷിക്കും. ചില ജോലികൾ പെട്ടന്ന് പൂർത്തിയാക്കേണ്ടതുണ്ട്. ചില ജോലികളിൽ മാറ്റങ്ങൾ വരുത്തേണ്ടതായും വന്നേക്കാം. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസിൽ ലാഭം നേടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനം കൂടുതൽ വേണ്ടിവരുന്ന ദിവസമാണ്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സഹോദരങ്ങളുടെ പിന്തുണയോടെ ഇന്ന് എല്ലാ ജോലികളും കൃത്യമായി സമയത്തുതന്നെ പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കളോടൊപ്പം യാത്ര പോകാൻ പദ്ധതിയിട്ടേക്കാം. എന്നാൽ ഇതിന് തടസ്സം സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ഇന്ന് കൂടുതൽ ജാഗ്രത ആവശ്യമാണ്. കാരണം എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. വൈകുന്നേരത്തോടെ ചില സന്തോഷകരമായ വാർത്തകൾ നിങ്ങളെ തേടിയെത്തും. സാമ്പത്തിക ചെലവുകൾ വർധിക്കാനിടയുണ്ട്. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)തൊഴിൽ രംഗത്തെ നിങ്ങളുടെ പുരോഗതിയിൽ ചില സഹപ്രവർത്തകർ അസൂയാലുക്കളാകാം. എതിരാളികൾ കൂടാനിടയുണ്ട്. കുറച്ച് സമയം വിനോദ കാര്യങ്ങൾക്കായി ചെലവഴിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർ ചില ഇടപാടുകൾ അന്തിമമാക്കും. ഇത് നിങ്ങൾക്ക് ലാഭം കൊണ്ടുവരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവിടാൻ അവസരമുണ്ടാകും. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കാനും സാധ്യതയുണ്ട്.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)നിയമപരമായി നേരിടുന്ന കേസുകളിൽ തീരുമാനം ഇന്ന് നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പഠന രംഗത്ത് വിദ്യാർഥികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ഉന്നത വിദ്യാഭ്യാസനത്തിന് ശ്രമിക്കുന്നവർക്ക് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കും. എന്നാൽ ജോലിക്കാരായവർക്ക് തൊഴിൽ മേഖലയും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രശ്നങ്ങൾ നേരിടാം. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.ചിങ്ങം (മകം, പൂരം, ഉത്രം ¼)ഇന്ന് നിങ്ങൾ കണ്ണും കാതും തുറന്ന് പ്രവർത്തിക്കേണ്ട ദിവസമാണ്. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. നഷ്ടസാധ്യത നിലനിൽക്കുന്നു. യാത്ര പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്. ജീവിത പങ്കാളിയുമായി ചില ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാനിടയുണ്ട്. അലസത ഉപേക്ഷിച്ച് ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ജോലിയിലും ബിസിനസിലെ പുരോഗതി ഉണ്ടാകൂ. കുടുംബാന്തരീക്ഷം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ തന്നെ തുടരും. വൈകുന്നേരം ചില ശുഭകരമായ ചടങ്ങുകളുടെ ഭാഗമാകാനിടയുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. സാധാരണക്കാർക്ക് ചില സർക്കാർ ആനുകൂല്യങ്ങളും ലഭിച്ചേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ്. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യം മോശമാകുന്നത് ആശങ്ക വർധിപ്പിക്കും. ഇതിന്റെ ഭാഗമായി അലച്ചിലും വർധിക്കും. കുടുംബത്തിലെ കുട്ടികൾക്കൊപ്പം സമയം ചെലവിടും. ജീവിത പങ്കാളിക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് യാത്ര വേണ്ടി വരും. ഈ യാത്രകൾ ഗുണകരമാകുകയും ചെയ്യും. പല കാര്യങ്ങൾ ഒരേസമയം കൈകാര്യം ചെയ്യുന്നതിനാൽ മാനസിക പിരിമുറുക്കം വർധിക്കാനിടയുണ്ട്. കുടുംബാന്തരീക്ഷം അത്ര നല്ലതായിരിക്കില്ല. തൊഴിലിൽ തടസങ്ങൾ സൃഷ്ടിക്കാൻ എതിരാളികൾ ശ്രമിച്ചേക്കാം. എന്നാൽ ധൈര്യവും വിവേകവും ഉപയോഗപ്പെടുത്തി ഇവരുടെ നീക്കങ്ങളെ പരാജയപ്പെടുത്താൻ സാധിക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്ത ലഭിക്കാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമായിരിക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)കുടുങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കാനുള്ള ദിവസമാണിന്ന്. പിതാവിന്റെ ആരോഗ്യം മോശമാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്. ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ ചില തർക്കങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. മോശം ചിന്തകൾ മനസ്സിൽ വരുന്നത് ഒഴിവാക്കണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. തൊഴിൽ രംഗത്തും നിങ്ങൾക്കനുകൂലമായ മാറ്റങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ചില പരിചയക്കാരിൽ നിന്ന് പ്രയോജനം ലഭിക്കും. ബിസിനസിൽ ഒരു പുതിയ ഡീൽ ഉണ്ടാകാനിടയുണ്ട്. വലിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഒത്തൊരുമയോടെ മുമ്പോട്ട് പോകും. ഇന്ന് പൊതുവെ സന്തോഷകരമായ ദിവസമായിരിക്കും. കുടുംബ ജീവിതം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ സന്തോഷകരമായിരിക്കും. ആർക്കെങ്കിലും പണം കടം നൽകുമ്പോൾ സൂക്ഷിക്കുക. വൈകുന്നേരം ചില മംഗളകരമായ പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. മക്കൾക്ക് നല്ല വിവാഹാലോചന വരാനിടയുണ്ട്. സഹോദര ബന്ധം ദൃഢമാകും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരം രാശിക്കാർക്ക് കുടുംബ സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്. ആർക്കെങ്കിലും മുമ്പ് പണം കടം നൽകിയത് തിരികെ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടും. സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിങ്ങളുടെ ബഹുമാനം വർധിപ്പിക്കും. മാതൃഗുണം ഉണ്ടാകും. ബിസിനസ് ഇടപാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വായ്പ എടുക്കാൻ ശ്രമം നടത്തുന്നവർക്ക് ദിവസം അനുകൂലമാണ്. വൈകുന്നേരം മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഭാവിയിലേയ്ക്കായി ചില കാര്യങ്ങൾ ആസൂത്രണം ചെയ്തേക്കാം. സർക്കാർ ജീവനക്കാരുടെ സഹായം ചില സന്ദർഭങ്ങളിൽ ആവശ്യമായി വരും. ബുദ്ധിപരമായി ചില കാര്യങ്ങളെ നേരിടുന്നതിൽ വിജയിക്കും. കുടുംബ ജീവിതത്തിൽ പിരിമുറുക്കം വർധിച്ചേക്കാം. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. ഈശ്വരവിശ്വാസം വർധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)നിങ്ങളുടെ സാധാരണ പ്രവർത്തനശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നത് നന്നായിരിക്കും. ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പൂർണ പിന്തുണ ഉണ്ടാകും. ജോലിസ്ഥലത്ത് രഹസ്യ ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. ഇവർ നിങ്ങൾക്കെതിരെ തന്ത്രങ്ങൾ മെനയാം. നിങ്ങളോട് അസൂയ സൂക്ഷിക്കുന്ന സഹപ്രവർത്തകരെയും സൂക്ഷിക്കുക. ഏതെങ്കിലും പദ്ധതികളിൽ പെട്ട് ലഭിക്കാതിരുന്ന പണം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. മാതൃഗുണം ഉണ്ടാകും.


Source link

Related Articles

Back to top button