KERALAMLATEST NEWS
കോൺഗ്രസിന്റേത് തെറ്റായ പ്രചാരണം: വി.മുരളീധരൻ
തിരുവനന്തപുരം: ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ പേരിൽ രാജ്യത്തെ വിപണികളിൽ നിക്ഷേപിക്കരുതെന്ന് പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ലക്ഷ്യം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. തെറ്റായ പ്രചാരണങ്ങൾ നടത്തി ഇന്ത്യൻ വിപണികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അതിലൂടെ പണം തട്ടിയെടുക്കാനുമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് അറിയാതെയല്ല രാഹുൽഗാന്ധിയുടേയും കോൺഗ്രസിന്റേയും പ്രചാരവേലകൾ. കഴിഞ്ഞ തവണ ഇത്തരത്തിൽ വിവാദങ്ങളുണ്ടാക്കി കോടികൾ സമ്പാദിച്ചത് രാഹുൽഗാന്ധിയുടെ സുഹൃത്തും അന്താരാഷ്ട്ര ബിസിനസുകാരനുമായ ജോർജ് സോറാസാണ്. അത് രാജ്യം തിരിച്ചറിയണം.
Source link