WORLD

പാകിസ്താൻ ചാരസംഘടന മുൻ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു; കോർട്ട് മാർഷൽ ചെയ്യും


ന്യൂഡൽഹി: പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ (ഇന്റർ സർവീസ് ഇന്റലിജൻസ്) മുൻ മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു. സുപ്രീം കോടതി നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.സ്വകാര്യ ഹൗസിങ് സ്‌കീമായ ടോപ്പ് സിറ്റിയുടെ മാനേജ്‌മെൻ്റിന്റെ പരാതിയിലാണ് നടപടി. ഉടമ മോയീസ് ഖാൻ്റെ ഓഫീസുകളിലും വസതികളിലും പാകിസ്താൻ റേഞ്ചേഴ്‌സും ഐ.എസ്.ഐ. ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹർജി ഫയൽ ചെയ്തിരുന്നു. തീവ്രവാദ ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ സ്വർണം, വജ്രാഭരണങ്ങൾ, പണം തുടങ്ങിയവ പിടിച്ചെടുത്തതായാണ് പരാതി.


Source link

Related Articles

Back to top button