KERALAMLATEST NEWS

വയനാട് : സഹായം ഏകോപിപ്പിക്കാൻ ഹെൽപ്പ് ഡെസ്‌ക്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാർ ഇതര ഏജൻസികളുടെ ഇടപെടൽ ഏകോപിപ്പിക്കാൻ കളക്ടറേറ്റിൽ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (ഐ.എ.ജി) കോർഡിനേഷൻ ഡെസ്‌ക് തുടങ്ങി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിന് (ഡി.ഇ.ഒ.സി.) സമീപമാണ് ഹെൽപ്പ് ഡെസ്‌ക്.
സർക്കാർ, സർക്കാരിതര സന്നദ്ധസംഘടനകൾ, പൗരസമിതികൾ തുടങ്ങിയവയെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.
അടിയന്തര, ദീർഘകാല സഹായങ്ങൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും. ദുരന്തത്തിന്റെ ഇരകൾക്ക് സഹായമെത്തിക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് https://forms.gle/ueUtVwbZZuJ3pBrc8 എന്ന ഫോമിൽ അറിയിക്കാം. 8943204151ൽ നേരിട്ടും ബന്ധപ്പെടാം.


Source link

Related Articles

Back to top button