ഓഹരിവിപണികളിൽ ചാഞ്ചാട്ടം ശക്തം
ആഗോള ഓഹരിവിപണികളിൽ ചാഞ്ചാട്ടം ശക്തം. സാന്പത്തികമേഖലയിൽ ഡോളർ-യെൻ മത്സരവും കേന്ദ്രബാങ്ക് പലിശയിൽ ഭേദഗതികൾക്കുള്ള നീക്കങ്ങളും വിപണിയിൽ പിരിമുറുക്കമുളവാക്കുന്നു. വിദേശ ഓപ്പറേറ്റർമാർ 20,000 കോടി രൂപയുടെ ബാധ്യതകൾ വിറ്റുമാറിയതു വരുംദിനങ്ങളിൽ സ്ഥിതിഗതികൾ അൽപ്പം സങ്കീർണമാക്കാം. എന്നാൽ, തകർച്ച തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ രക്ഷകനായി വിപണിയുടെ അങ്ങോളമിങ്ങോളം വട്ടമിട്ടു പറന്ന് 20,000 കോടിക്കു മുകളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചിട്ടും തകർച്ച തടയാനായില്ല. ഇടിഞ്ഞ് സൂചികകൾ ഇന്ത്യൻ സൂചികകൾ ഒന്നര ശതമാനം ഇടിഞ്ഞു. സെൻസെക്സ് 1276 പോയിന്റും നിഫ്റ്റി 350 പോയിന്റും താഴ്ന്നു. തുടർച്ചയായ രണ്ടാം വാരത്തിലെ തകർച്ച പുതിയ നിക്ഷേപകരെ ആകർഷിക്കാം. എന്നാൽ, വിപണി സാങ്കേതികമായി ദുർബലാവസ്ഥയിലേക്കു മുഖംതിരിക്കുന്നതിനാൽ തിരക്കിട്ടുള്ള രംഗപ്രവേശനം ഒഴിവാക്കുന്നതാകും അഭികാമ്യം. ആഗോള കേന്ദ്രബാങ്കുകളുടെ നീക്കങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ഇന്ത്യാ വോളിറ്റിലിറ്റി സൂചികയെ അപായസൂചന മുഴക്കാൻ പ്രേരിപ്പിച്ചു. അതേസമയം, ഉൗഹക്കച്ചവടക്കാർ അവസരം പരമാവധി പ്രയോനജപ്പെടുത്തും. മുൻലക്കം സൂചിപ്പിച്ചിരുന്നു ചാഞ്ചാട്ടസാധ്യതയെ കുറിച്ച്; സെൻസെക്സ് 1500 പോയിന്റ് ചാഞ്ചാടി. മുൻവാരം തകർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. 24,717 പോയിന്റിൽനിന്നു സൂചിക ഒരവസരത്തിൽ 23,895ലേക്ക് ഇടിഞ്ഞു. നിഫ്റ്റിയിൽ വിദേശഫണ്ടുകൾ സൃഷ്ടിച്ച വിൽപ്പനയ്ക്കിടയിൽ ആഭ്യന്തരഫണ്ടുകളും ആവേശത്തോടെ താഴ്ന്ന തലത്തിൽ പുതിയ നിക്ഷേപങ്ങൾക്കു മത്സരിച്ചത് വിപണിയെ 24,420 പോയിന്റിലേക്കു കൈപിടിച്ചുയർത്തി, വ്യാപാരാന്ത്യം നിഫ്റ്റി 24,364ലാണ്. തിരിച്ചുവരവിനു സാധ്യത ഈ വാരം 24,032ലെ ആദ്യ താങ്ങ് നിലനിർത്തി 24,557ലേക്കു തിരിച്ചുവരവിനു ശ്രമിക്കാം. എന്നാൽ, ആദ്യ താങ്ങിൽ കാലിടറിയാൽ നിഫ്റ്റി 23,701ലേക്കും തുടർന്ന് 23,176ലേക്കും ദുർബലമാകും. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ തിരുത്തൽ സാധ്യതകൾക്കു മുൻതൂക്കം നൽക്കുന്പോൾ, എംഎസിഡി അവയ്ക്കു പിന്തുണ നൽകുന്നു. മറ്റു പല സൂചികകളും തിരിച്ചുവരവിനുള്ള സാധ്യതയാണു നൽകുന്നത്.
നിഫ്റ്റി ഓഗസ്റ്റ് സീരീസ് വാരാന്ത്യം 24,404 ലാണ്. ഓപ്പണ് ഇന്ററസ്റ്റിലെ ഇടിവ് തിരിച്ചടിക്കു കാരണമാകാമെങ്കിലും ചെറിയതോതിലുള്ള മുന്നേറ്റം തുടക്കത്തിൽ പ്രദർശിപ്പിക്കാം. അതേസമയം, ഡെയ്ലി ചാർട്ട് സെല്ലിംഗ് മൂഡിലെങ്കിലും 24,444ലെ പ്രതിരോധം തകർത്താൽ 25,025-25,225നെ ലക്ഷ്യമാക്കാം. 24,000 നിർണായകം, ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 23,380 വരെ തളരാം. സെൻസെക്സിനു തൊട്ടു മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 80,924ലേക്കുപോലും തിരിച്ചുവരവിന് അവസരം നൽകാത്തവിധം വിൽപ്പന സമ്മർദത്തിലായിരുന്നു. ഒരുവേള 78,353ലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 79,844ലേക്കു തിരിച്ചുകയറി, വാരാന്ത്യം 79,676 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 80,229-80,782ൽ പ്രതിരോധവും 78,738-77,800ൽ താങ്ങുമുണ്ട്. വാരാരംഭദിനത്തിൽ ഓഹരിസൂചിക മൂന്നു ശതമാനം ഇടിഞ്ഞ വേളയിൽ ഇന്ത്യ വോളാറ്റിലിറ്റി ഇൻഡക്സ് 40 ശതമാനം ഉയർന്ന് 22.45ലേക്കു കയറി അപായസൂചന നൽകിയശേഷം വാരാന്ത്യം 15.33ലാണ്. രൂപ ദുർബലം രൂപ ദുർബലാവസ്ഥയിൽ, മൂല്യം 83.75ൽനിന്ന് 83.96ലേക്ക് ഇടിഞ്ഞശേഷം 83.95ലാണ്. കേന്ദ്രബാങ്ക് രൂപയ്ക്കു കരുത്തുപകരാൻ പുതിയ പൊസിഷനുകളിൽനിന്നു പിന്തിരിയാൻ വിവിധ ബാങ്കുകൾക്കു നിർദേശം നൽകി. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 84.45-84.75ലേക്കു മൂല്യം തകരാം, രൂപയ്ക്ക് 83.60ൽ തടസമുണ്ട്. വിദേശഫണ്ടുകൾ 406.72 കോടി രൂപ നിക്ഷേപവും 19,546.48 കോടി രൂപയുടെ ഓഹരി വിൽപ്പനയും നടത്തി. അതേസമയം, ആഭ്യന്തരഫണ്ടുകൾ വാങ്ങലുകാരായി നിറഞ്ഞുനിന്ന് മൊത്തം 20,871.01 കോടി രൂപ നിക്ഷേപിച്ചു. ഹിൻഡൻബർഗ് ഭീഷണി ഹിൻഡൻബർഗ് റിസർച്ച് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിടുമെന്നു പറഞ്ഞതു നിക്ഷേപകരിൽ ആശങ്ക പരത്തി. 2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരായ അവരുടെ റിപ്പോർട്ട് വിപണിയെ പിടിച്ചുലച്ചു. അന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 86 ബില്യണ് ഡോളർ തകർന്നു. ഒന്നര വർഷത്തിനുശേഷം അവർ വീണ്ടും രംഗത്ത്, അതും എട്ടാഴ്ച്ചനീണ്ട ബുൾ റാലി അവസാനിച്ചു വിപണി ദുർബലാവസ്ഥയിലേക്കു മുഖംതിരിച്ച വേളയിലെ വെളിപ്പെടുത്തൽ ഷോർട്ട് പൊസിഷനുള്ളവർക്കു പച്ചക്കൊടി ഉയർത്തുന്ന തന്ത്രമോ?

Source link