KERALAMLATEST NEWS

ശബരിമലനട ഇന്നു തുറക്കും,​ നിറപുത്തരി പൂജ നാളെ

sabarimala

ശബരിമല: നിറപുത്തരി മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നാളെ പുലർച്ചെ 5.45നും 6.30നും മദ്ധ്യേ നിറപുത്തരി പൂജ. ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം എത്തിച്ച നെൽക്കറ്റകൾ ഇന്ന് പതിനെട്ടാം പടിയിൽ സമർപ്പിക്കും. നാളെ പുലർച്ചെ 4ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും. കിഴക്കേ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്ന നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. തുടർന്ന് നെൽക്കറ്റകൾ ആഘോഷപൂർവം ശ്രീലകത്തേക്ക് കൊണ്ടുപോയി വിഗ്രഹത്തിന് സമീപംവച്ച് ചൈതന്യം നിറയ്ക്കും. ശ്രീകോവിലിലും സോപാനത്തും നെൽക്കതിരുകൾ കെട്ടിയശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാർ, ജി.സുന്ദരേശൻ എന്നിവർ പങ്കെടുക്കും. രാത്രി 10ന് നടയടയ്ക്കും.


Source link

Related Articles

Back to top button