കിർലോസ്കർ- ജിഎസ്എല്‍ പങ്കാളിത്തം പ്രഖ്യാപിച്ചു
കൊച്ചി: 136 വര്‍ഷം പഴക്കമുള്ള കിര്ലോസ്കര് ഗ്രൂപ്പിന്റെ ഭാഗമായ കിര്ലോസ്കര് സോളാര്‍, കൊച്ചി ആസ്ഥാനമായുള്ള ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സിനെ കേരളത്തിലെ ആറു ജില്ലകളുടെ എക്സ്ക്ലൂസീവ് പ്രോജക്ട് പാര്‍ട്ണറായി നിയമിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കിര്ലോസ്കര് സോളാർ സൗത്ത് ജനറല്‍ മാനേജരും സ്മോള്‍ പ്രോജക്ട്സ് ആന്‍ഡ് ഓണ്‍ലൈന്‍ ഇന്‍വെര്‍ട്ടേഴ്സ് നാഷണല്‍ ഹെഡുമായ സുരേഷ് സിംപ്സണും ജിഎസ്എല്‍ എനര്‍ജി സൊല്യൂഷന്‍സ് സിഇഒ ജാക്സണ് മാത്യുവും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.
ഈ പങ്കാളിത്തത്തിനു കീഴില്‍ 2024-25 സാമ്പത്തികവര്‍ഷം ഏകദേശം 25 കോടി രൂപ മൂല്യമുള്ള 5 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ജാക്സണ് മാത്യു പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ആറു ജില്ലകളില്‍ വാണിജ്യ, പാര്‍പ്പിട സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കാനുള്ളതാണു പങ്കാളിത്തം.

Source link