യുട്യൂബ് മുൻ മേധാവി സൂസൻ അന്തരിച്ചു
കലിഫോർണിയ: വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യുട്യൂബ് മുന്‍ സിഇഒയും ഗൂഗിളിന്റെ ആദ്യ ജീവനക്കാരിലൊരാളുമായ സൂസന് വോജിസ്കി (56) അന്തരിച്ചു. കലിഫോർണിയയ്ക്കടുത്ത സാന്താ ക്ലാര സ്വദേശിനിയാണ്. ശ്വാസകോശ അര്‍ബുദം ബാധിച്ച് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. സൂസന്റെ ഭര്‍ത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫേസ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്. വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചാണ് ഡെന്നീസ് ഭാര്യയുടെ മരണവാർത്ത ലോകത്തെ അറിയിച്ചത്. ‘രണ്ടു വര്‍ഷക്കാലം ശ്വാസകോശ അര്‍ബുദവുമായി ജീവിച്ചതിനുശേഷം എന്റെ പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് മക്കളുടെ അമ്മയും ഇന്ന് ഞങ്ങളെ വിട്ടുപോയി. സൂസന് എന്റെ ഏറ്റവും നല്ല സുഹൃത്തും പങ്കാളിയും മാത്രമായിരുന്നില്ല, മിടുക്കിയും സ്നേഹനിധിയായ അമ്മയും അനേകമാളുകള്‍ക്ക് പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്.
ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങള്‍ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്’.-ഡെന്നീസ് പറഞ്ഞു. പരസ്യത്തിന്റെയും മാർക്കറ്റിംഗിന്റെയും ചുമതല വഹിച്ചിരുന്ന സൂസൻ ഗൂഗിൾ വൈസ് പ്രസിഡന്റുമായിരുന്നു സൂസൻ വോജ്സിക്കി. 20 വർഷത്തിലേറെയായി അവർ ടെക് വ്യവസായത്തിൽ പ്രവർത്തിച്ചു. സൂസൻ വോജിസ്കി ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളില്‍ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും നേതാവും സുഹൃത്തുമായിരുന്നുവെന്നും ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
Source link