നിക്കരാഗ്വയിൽ ഏഴു വൈദികരെ അറസ്റ്റ് ചെയ്തു നാടുകടത്തി
റോം: സഭാവിരുദ്ധ നടപടികൾ തുടരുന്ന മധ്യഅമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം ഏഴു വൈദികരെക്കൂടി അറസ്റ്റ് ചെയ്ത് നാടുകടത്തി. മത്തഗാൽപ, എസ്തേലി എന്നീ രൂപതകളിൽപ്പെട്ട വിക്ടർ ഗോദോയ്, ഹയിറൊ പ്രവീയ, സിൽവിയ റൊമേരൊ, എദ്ഗാർ സ്കാസ, ഹാർവിൻ തോറെസ്, ഉലീസെസ് വേഗ, മർലോൻ വെലാസ്ക്കെസ് എന്നീ വൈദികരെയാണു നാടുകടത്തിയത്. കഴിഞ്ഞ ഏഴിനു നാടുകടത്തപ്പെട്ട ഈ വൈദികർ എട്ടിന് റോമിലെത്തി.
ഇത് അഞ്ചാം തവണയാണു നിക്കരാഗ്വ വൈദികരെ നാടുകടത്തുന്നത്. 2022 ഒക്ടോബറിലും 2023 ഫെബ്രുവരിയിലും രണ്ടുസംഘം വൈദികർ അമേരിക്കൻ ഐക്യനാടുകളിലേക്കും 2023 ഒക്ടോബറിലും 2024 ജനുവരിയിലുമായി മറ്റു രണ്ടുസംഘം വൈദികർ റോമിലേക്കും നാടുകടത്തപ്പെട്ടിരുന്നു. റോമിലേക്ക് അയക്കപ്പെട്ടവരിൽ റൊളാന്തൊ ആൽവരെസ്, ഇസിദോറൊ മോറ എന്നീ രണ്ടു മെത്രാന്മാരും ഉൾപ്പെട്ടിരുന്നു.
Source link