ബ്രസീലിലെ വിമാന ദുരന്തം: മരണം 61
ബ്രസീലിയ: ബ്രസീലിൽ യാത്രാവിമാനം തകർന്നുവീണ് 61 പേർ മരിച്ചു. തെക്കൻ സംസ്ഥാനമായ പരാനയിൽനിന്ന് സാവോ പോളോ നഗരത്തിലേക്കു പറന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാവോ പോളോയ്ക്കടുത്ത് വിൻഹെഡോ പട്ടണത്തിലെ ജനവാസ മേഖലയിലാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 57 യാത്രക്കാരും നാലു ജീവനക്കാരും അതിജീവിച്ചില്ല.
ഫ്രഞ്ച്-ഇറ്റാലിയൻ കന്പനിയായ എടിആറിന്റെ 72-500 മോഡൽ വിമാനമാണ് തകർന്നത്. അന്വേഷണത്തിൽ സഹകരിക്കുമെന്ന് കന്പനി അറിയിച്ചു. ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡിസിൽവ അനുശോചനം അറിയിച്ചു.
Source link