വെനസ്വേലയിൽ എക്സ് നിരോധിച്ച് മഡുറോ
കാരക്കാസ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വെനസ്വേലയിൽ നിരോധിച്ച് പ്രസിഡന്റ് മഡുറോ ഉത്തരവിറക്കി. മഡുറോയെ എക്സ് മേധാവി ഇലോൺ മസ്ക് ഏകാധിപതിയെന്നും കോമാളിയെന്നും വിളിച്ചിരുന്നു. കഴിഞ്ഞമാസത്തെ തെരഞ്ഞെടുപ്പിൽ മഡുറോ മൂന്നാം വട്ടം അധികാരം നിലനിർത്തിയ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ അധിക്ഷേപം. മസ്ക് വിദ്വേഷവും ഫാസിസവും പ്രചരിപ്പിക്കുകയാണെന്നു മഡുറോ ആരോപിച്ചു.
മഡുറോയുടെ തെരഞ്ഞെടുപ്പുവിജയം അട്ടിമറിയാണെന്നു പാശ്ചാത്യശക്തികൾ ആരോപിക്കുന്നു. അടുത്ത ദിവസങ്ങളിൽ വെനസ്വേലൻ ജനത പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.
Source link