CINEMA

മീര ജാസ്മിന്റെ കാമുകനായി അശ്വിൻ ജോസ്; ‘പാലും പഴവും’ ട്രെയിലർ

മീര ജാസ്മിനും അശ്വിൻ ജോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.കെ.പ്രകാശ് ചിത്രം ‘പാലും പഴവും’ ട്രെയിലർ പുറത്തിറങ്ങി. കുസൃതി നിറയുന്ന ഭാവങ്ങളും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് സിനിമ ഒരുങ്ങുന്നത്. ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക്‌ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. 
ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ-ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ– മിക്സിങ് സിനോയ് ജോസഫ്.

പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോ. ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോ. ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്‌ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിങ്. ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. 

English Summary:
Palum Pazhavum movie Trailer


Source link

Related Articles

Back to top button