KERALAMLATEST NEWS
വയനാട്ടിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഒഴിവാക്കും
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിൽ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കിയതായി ബാലഗോകുലം അറിയിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിവസമായ 26ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥനാസഭകൾ സംഘടിപ്പിക്കും. സംസ്ഥാനത്താകെ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ശോഭായാത്ര. എല്ലാ സ്ഥലങ്ങളിലും ശോഭായാത്ര ആരംഭിക്കുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും.ശോഭായാത്രയിൽ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്നേഹനിധി സമർപ്പണം ചെയ്യുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ, പൊതുകാര്യദർശി കെ.എൻ.സജികുമാർ എന്നിവർ അറിയിച്ചു.
Source link