KERALAMLATEST NEWS

വയനാട് ദുരന്തത്തിൽ സർട്ടിഫിക്കറ്റ് നഷ്‌ടമായവർക്ക് നൽകും; ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി കാലിക്കറ്റ് സർവകലാശാല

മലപ്പുറം: ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നഷ്‌ടമായവർക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി പകരം നൽകാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റവന്യു അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നൽകുക.

2018ലെ പ്രളയത്തിലും സർക്കാർ നിർദേശ പ്രകാരം ഇതേ ഇളവ് സർവകലാശാല നൽകിയിരുന്നു. വയനാട് ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിൻഡിക്കേറ്റ് അംഗം ഡോ. പി വിജയരാഘവന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അദ്ധ്യക്ഷനായി.


Source link

Related Articles

Back to top button