അവസാനനിമിഷം വരെ ഹസീന അധികാരംനിലനിര്‍ത്താന്‍ ശ്രമിച്ചു; മക്കളുടെ ഇടപെടല്‍, നാടകീയ മണിക്കൂറുകള്‍
ധാക്ക: വലിയ നാടകീയതള്‍ക്കൊടുവിലാണ് വിദ്യാര്‍ഥി-ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീന രാജിവെച്ചത്. ഇന്ത്യയിലേക്ക് തിരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍വരെ അധികാരം കൈവിടാന്‍ ഷെയ്ഖ് ഹസീന തയ്യാറായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജ്യംവിടാന്‍ ഷെയ്ഖ് ഹസീനയെ നിര്‍ബന്ധിച്ചെങ്കിലും അതിന് വഴങ്ങാതിരുന്ന ഹസീനയെ ഒടുവില്‍ മകന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ അനുനയത്തിലാണ് ഇന്ത്യയിലേക്ക് കടന്നത്. ഹസീന രാജ്യംവിട്ട് മണിക്കൂറുകള്‍ തികയുംമുമ്പ് അവരുടെ വസതി പ്രക്ഷോഭകര്‍ കൈയേറുകയും ചെയ്തിരുന്നു.സര്‍ക്കാര്‍സര്‍വീസിലെ സംവരണത്തിനെതിരേ ജൂലായില്‍ തുടങ്ങിയ വിദ്യാര്‍ഥിപ്രക്ഷോഭം കലാപത്തിലേക്ക് വഴുതിയതോടെ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന രാജിവെക്കുകയും സഹോദരിക്കൊപ്പം ഇന്ത്യയില്‍ താത്കാലിക അഭയം തേടുകയുംചെയ്തത്.
Source link