WORLD

ഇന്ത്യയിലേക്കുവരാൻ ഹസീന അനുമതിതേടിയത് ചുരുങ്ങിയ സമയത്തിനിടെ; അക്രമസംഭവങ്ങളിൽ ആശങ്കയുണ്ട്- കേന്ദ്രം


ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ തുടരുന്ന തീവെപ്പും കൊള്ളയടിക്കലും കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.സംവരണവിരുദ്ധപ്രക്ഷോഭം വളര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏകഅജന്‍ഡയിലേക്ക് കേന്ദ്രീകരിച്ചു. തിങ്കളാഴ്ച പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിച്ച് ധാക്കയില്‍ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തില്‍ ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടിയതെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കി.


Source link

Related Articles

Back to top button