CINEMA

കജോളിന് 50ാം പിറന്നാൾ; കുറിപ്പുമായി കരൺ ജോഹർ

കജോളിന് 50ാം പിറന്നാൾ; കുറിപ്പുമായി കരൺ ജോഹർ | Karan Johar Kajol

കജോളിന് 50ാം പിറന്നാൾ; കുറിപ്പുമായി കരൺ ജോഹർ

മനോരമ ലേഖകൻ

Published: August 06 , 2024 03:33 PM IST

1 minute Read

ഷാറുഖ് ഖാനും കജോളിനുമൊപ്പം കരൺ ജോഹർ

കജോളിന്റെ അന്‍പതാം പിറന്നാളിൽ ഹൃദയം കൊണ്ടെഴുതിയ സ്നേഹക്കുറിപ്പുമായി കരൺ ജോഹർ. ജീവിതത്തിൽ ഒരിക്കലും മാറാത്ത സ്നേഹനിധിയായ സുഹൃത്താണ് കജോളെന്ന് കരൺ പറയുന്നു.

‘‘ഭൂമിയിലെ ഏറ്റവും ഊഷ്മളമായ ആലിംഗനം. നിങ്ങൾക്ക് ഒരു എംആർഐ ആവശ്യമായി വന്നേക്കാം! സ്നേഹം… വളരെ കുറച്ചുപേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രകടിപ്പിക്കാനോ പങ്കിടാനോ നൽകാനോ കഴിയുന്ന അളവറ്റ സ്നേഹം. ആ 1000 വാട്ട് പുഞ്ചിരിയും നിറഞ്ഞ പൊട്ടിച്ചിരിയും. 

5000 ഷേഡ്സ് ഓഫ് ലവ് അനുഭവിക്കാതെ നിങ്ങൾക്ക് എങ്ങനെ കജോളിന്റെ ഊർജം വിവരിക്കാൻ കഴിയും. അവൾ എന്നെ ആദ്യമായി കണ്ടുമുട്ടിയത് മുതൽ (ഞാൻ ധരിച്ച വസ്ത്രം കണ്ട് ഉറക്കെ ചിരിച്ചു) ഇന്നുവരെ അവളറ്റ സ്നേഹം പകര്‍ന്നു നൽകുന്നു.. ഒരൽപ്പം പോലും മാറാത്ത, ഒരിക്കലും മാറാത്ത ഒരു വ്യക്തി! ലവ് യു കാഡ്സ്… ഈ ദശകം സുവർണമാകട്ടെ.’’–കരൺ ജോഹറിന്റെ വാക്കുകൾ.

1992ൽ ബേഖുദി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറി. 1998ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെയാണ് കരണ്‍ ജോഹറും കജോളും ആദ്യമായി ഒന്നിക്കുന്നത്.

English Summary:
Karan Johar pens heartfelt note for Kajol on her 50th birthday

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kajol 1q3bm8h0amu5rgmm6mflds795l mo-entertainment-movie-karanjohar f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywoodnews


Source link

Related Articles

Back to top button