ബംഗ്ലാദേശിലെ സംഭവങ്ങളില്‍ പാകിസ്താന് പങ്കുണ്ടോ?, ചോദ്യമുന്നയിച്ച് രാഹുല്‍; വിശദീകരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന ചോദ്യം സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശശക്തികള്‍ക്ക്, പ്രത്യേകിച്ച് പാകിസ്താന് വിഷയത്തില്‍ പങ്കുണ്ടോ എന്നായിരുന്നു ചോദ്യം. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെയാണ് രാഹുല്‍ ചോദ്യമുന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ജയ്ശങ്കര് മറുപടി നല്കി.ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിന് പിന്നാലെ ഒരു പാക് നയതന്ത്രജ്ഞന് തന്റെ സാമൂഹികമാധ്യമത്തിലെ മുഖചിത്രം മാറ്റിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൃത്യമായി പരിശോധിക്കുമെന്ന് കേന്ദ്രം യോഗത്തില്‍ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവവികാസങ്ങളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു. കക്ഷികളില്‍ നിന്നും ഏകകണ്ഠമായുള്ള പിന്തുണ ലഭിച്ചതായും അദ്ദേഹം എക്സില്‍ കുറിച്ചു.
Source link