WORLD
ബംഗ്ലാദേശിൽ 500-ൽ അധികം തടവുകാർ ജയിൽചാടി, രക്ഷപ്പെട്ടവരിൽ ആയുധധാരികളും; ഇന്ത്യയിൽ സുരക്ഷ ശക്തമാക്കി
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ ഷെർപുർ ജയിലിൽനിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാർ ജയിൽ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരിൽ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഷെർപുർ ജയിൽ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയായതിനാൽ ഇന്ത്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.രക്ഷപ്പെട്ടവരിൽ 20 പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കൂടുതൽ സൈനികരെ വിന്യസിച്ച് സുരക്ഷ വർധിപ്പിച്ചു.
Source link