ഇരുനില വീടാണോ? അടുക്കളയുടെ മുകളിലെ മുറി കിടപ്പുമുറി ആകാൻ പാടില്ല, കാരണം?
ഇരുനില വീടാണോ? അടുക്കളയുടെ മുകളിലെ മുറി കിടപ്പുമുറി ആകാൻ പാടില്ല, കാരണം? | Vastu Tips: Avoiding Common Mistakes When Designing a Two-Story House
ഇരുനില വീടാണോ? അടുക്കളയുടെ മുകളിലെ മുറി കിടപ്പുമുറി ആകാൻ പാടില്ല, കാരണം?
ഡോ. പി.ബി. രാജേഷ്
Published: August 06 , 2024 12:18 PM IST
1 minute Read
രണ്ടുനിലയുള്ള വീടിന്റെ അടുക്കളയുടെ മുകളിലത്തെ മുറി ബെഡ്റൂം ആകാൻ പാടില്ല
Image Credit: pamspix/ Istock
വിദേശ നാടുകളിൽ കഴിയുന്നവർ നാട്ടിൽ ഒരു വീട് നിർമിക്കാൻ ശ്രമിക്കുമ്പോൾ എന്തിനാണ് വാസ്തു ശാസ്ത്രം നോക്കുന്നത്? അവിടെ അതൊന്നുമില്ലാത്ത വീട്ടിൽ താമസിച്ചിട്ട് വല്ല പ്രശ്നവും ഉണ്ടായോ?എന്ന് പലരും ചോദിക്കാറുണ്ട്. വാടകവീട്ടിൽ കഴിയുന്നവർക്ക് കിട്ടുന്ന വീട്ടിൽ താമസിക്കാൻ മാത്രമേ സാധിക്കൂ. സ്വന്തമായി വീട് നിർമിക്കുന്നത് തനിക്കും തന്റെ തുടർന്നുവരുന്ന തലമുറക്കും സമാധാനത്തോടെ താമസിക്കണം എന്ന ഉദ്ദേശത്തോടെ ആണ് പലരും നിർമിക്കുന്നത്.
ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചായിരിക്കും പലരും ഒരു വീട് നിർമിക്കുന്നത്.അതു കൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യുന്ന ഒരു കാര്യത്തിന് പിഴവൊന്നും സംഭവിക്കരുതെന്ന് ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്. രണ്ടുനിലയുള്ള വീടിന് അടുക്കളയുടെ മുകളിലത്തെ മുറി ബെഡ്റൂം ആകാൻ പാടില്ല എന്നാണ് വാസ്തു അനുശാസിക്കുന്നത്. ഇനി അഥവാ അങ്ങനെയാണെങ്കിൽ അത് കിടക്കാൻ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. താഴെ തീ കത്തുമ്പോൾ അതിന്റെ മുകളിൽ കിടക്കുന്നത് ശുഭകരമല്ല എന്നത് തന്നെയാണ് അതിന് കാ രണം.
കൃത്യമായ വാസ്തുവെല്ലാം നോക്കി പലരും വീട് നിർമിക്കും. താമസിക്കാൻ തുടങ്ങിക്കഴിയുമ്പോൾ പുതിയ ആവശ്യങ്ങൾ ഉണ്ടാകും. അപ്പോൾ ഒരു മുറി കൂടുതൽ എടുക്കും. അല്ലെങ്കിൽ ഒരു കാർ ഷെഡ് നിർമിക്കും. അതുമല്ലെങ്കിൽ വെയിലു കൊള്ളാതിരിക്കാൻ റൂഫിങ് ഷീറ്റിടും. വീടും മതിലുമായി ബന്ധിച്ച് തണലിനായി ഷെഡ്ഡ് നിർമിക്കും. ഇതോടെ മുഴുവൻ കണക്കുകളും തെറ്റുകയും പലവിധ അനർഥങ്ങൾ ഉണ്ടാവുകയും ചെയ്യും.
English Summary:
Vastu Tips: Avoiding Common Mistakes When Designing a Two-Story House
6dgr6ginfo97j2vdt2b8056gj4 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-vasthu 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-firstfloorvastu
Source link