‘ജനാധിപത്യവും സമാധാനവും പുലരണം’; ബംഗ്ലാദേശ് വിഷയത്തില്‍ യു.എന്‍ അന്വേഷണം നടത്തണമെന്ന് യു.കെ
ലണ്ടന്‍: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടതിനേത്തുടര്‍ന്നുള്ള ബംഗ്ലാദേശിലെ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കണമെന്ന് യു.കെ. ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുള്ളതായും സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി പറഞ്ഞു.ബംഗ്ലാദേശിലെ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളില്‍ യു.എന്നിന്റെ നേതൃത്വത്തിലുള്ള പൂര്‍ണവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഡേവിഡ് ലമ്മി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ബംഗ്ലാദേശില്‍ കണ്ടത് അഭൂതപൂര്‍വമായ സംഘര്‍ഷങ്ങളും ജീവനാശവുമാണ്. രാജ്യം ഒരു മാറ്റത്തിന്റെ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൈനിക മേധാവി വ്യക്തമാക്കിയ കാര്യവും ഡേവിഡ് ലമ്മി ചൂണ്ടിക്കാട്ടി.
Source link