ഇന്നത്തെ നക്ഷത്രഫലം, ഓഗസ്റ്റ് 6, 2024
ചില രാശിക്കാർക്ക് തൊഴിൽ രംഗത്ത് പലവിധ പ്രശ്നങ്ങൾ നേരിടേണ്ടി വരും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ചില രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ചില രാശിക്കാർക്ക് സഹോദര ഗുണം, ബന്ധുഗുണം എന്നിവയെല്ലാം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്ന കൂറുകാരുണ്ട്. കടങ്ങൾ തീർക്കാൻ ചിലർക്ക് സാധിച്ചേക്കും. പൊതുപ്രവർത്തകർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെയെന്ന് വിശദമായി അറിയാൻ വായിക്കുക ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ഇൻഷുറൻസ് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. പങ്കാളിയുമായി നല്ല സമയം ചെലവിടാൻ സാധിക്കും. വർധിച്ചുവരുന്ന വീട്ടുചെലവുകൾ മാനസിക പിരിമുറുക്കം വർധിപ്പിച്ചേക്കാം. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറക്കാൻ സാഹചര്യങ്ങൾ അനുകൂലമായി വരും. തൊഴിൽ രംഗത്ത് ഇന്ന് കൂടുതൽ ജാഗ്രത ആവശ്യമാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വരാനിടയുണ്ട്. വിദ്യാർഥികൾ പഠനരംഗത്ത് നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമായിരിക്കും. സന്തോഷം നൽകുന്ന പല വാർത്തകളും ഒന്നിന് പുറകെ ഒന്നായി ലഭിക്കാനിടയുണ്ട്. ഇന്ന് പെട്ടന്ന് ചില യാത്രകൾ വേണ്ടി വന്നേക്കും. വൈകുന്നേരം ചില സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ഇന്ന് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. മാതൃഗുണം ഉണ്ടാകും. വീട്ടിൽ ഇന്ന് അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമായ ദിവസമാണ്. തൊഴിൽ രംഗത്ത് രഹസ്യ ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. ഇക്കൂട്ടർ നിങ്ങൾക്കെതിരെ പ്രവർത്തിക്കാൻ സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കും. അതിനാൽ ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. പല പ്രതികൂല സാഹചര്യങ്ങളെയും നിങ്ങളുടെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് മറികടക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരിക്കില്ല. മാതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. സംസാരം പരുഷമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ജീവിത പങ്കാളിയെ സംതൃപ്തിപ്പെടുത്തേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങൾ നടത്തികൊടുക്കേണ്ടി വരും. വ്യക്തി ബന്ധങ്ങൾ ദൃഢമാകും. പ്രണയ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. നഷ്ടപ്പെട്ടെന്ന് കരുതിയ ഒരു വസ്തു ഇന്ന് നിങ്ങളുടെ കൈകളിൽ തിരികെയെത്താനിടയുണ്ട്. വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. അപൂർണ്ണമാണ് കിടന്നിരുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾക്ക് സാധിക്കും. പ്രധാന രേഖകളിൽ ഒപ്പുവെക്കുന്നതിന് മുമ്പ് നന്നായി മനസിലാക്കേണ്ടതുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. വിവാഹ യോഗ്യരായവർക്ക് നല്ല ആലോചനകൾ വന്നേക്കാം.ചിങ്ങം (മകം, പൂരം, ഉത്രം ¼)ബിസിനസിലെ എതിരാളികളുടെ പുതിയ നീക്കങ്ങൾ മൂലം സമ്മർദ്ദം വർധിക്കാനിടയുണ്ട്. നിങ്ങളുടെ ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ നേരിടാം. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ചില ആളുകൾക്കെങ്കിലും നിങ്ങൾ പ്രചോദനമാകും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിച്ചേക്കാം. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ഒരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത് സന്തോഷം ഇരട്ടിപ്പിക്കും. വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ചില കുടുംബ പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമാകും. ജോലിസ്ഥലത്തും നാളുകളായി നിലനിന്നിരുന്ന ആശയക്കുഴപ്പം ഇന്ന് അവസാനിക്കുന്നതാണ്.ഇന്നത്തെ മിക്ക ജോലികളും സമ്മർദ്ദ രഹിതമായി പൂർത്തിയാക്കാൻ സാധിക്കും. പ്രിയപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കാനിടയുണ്ട്. മാതൃഭാഗത്തുനിന്നുള്ള ബന്ധുക്കളുമായുള്ള ബന്ധം വളരെ ശക്തമായിരിക്കും. വൈകുന്നേരം ചില വിനോദ കാര്യങ്ങൾക്കായി ചെലവിടാനിടയുണ്ട്. ബിസിനസിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. അതേസമയം പുതിയ എതിരാളികൾ ഉണ്ടാകാനും സാധ്യതയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിന് നല്ല പരിശ്രമം കൂടിയേ തീരൂ. ബിസിനസ് ആവശ്യങ്ങൾക്കായി നടത്തുന്ന യാത്ര ഇപ്പോൾ വേണ്ടത്ര ഫലം നൽകിയെന്ന് വരില്ല. എന്നാൽ സമീപ ഭാവിയിൽ ഇതിൽ നിന്ന് തീർച്ചയായും നിങ്ങൾക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജോലിസ്ഥലത്ത് നേട്ടമുണ്ടാകാനിടയുണ്ട്. പെട്ടന്ന് ചില സാമ്പത്തിക നേട്ടം ഉണ്ടാകാനും സാധ്യതയുണ്ട്. മാതാപിതാക്കളുമായി ചില സുപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തിയേക്കാം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഇന്ന് പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കേണ്ടതായി വരും. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ചില ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. സാമൂഹിക – രാഷ്ട്രീയ പരിപാടികളുടെ ഭാഗമാകാൻ അവസരം ലഭിക്കും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഇന്ന് സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുക്കേണ്ടി വരും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വളരെ കാലമായി തീരാതെ കിടന്നിരുന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ചില ബന്ധുക്കളുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഏത് ദുഷ്കരമായ സാഹചര്യങ്ങളിലും പങ്കാളി നിങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ഭാവി പദ്ധതികൾ പൂർത്തിയാക്കാൻ ഒരു വിദഗ്ധ സഹായം ആവശ്യമായി വന്നേക്കാം. ബിസിനസിൽ വലിയ ലാഭം നേടാനുള്ള അവസരമുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളുടെ പിന്തുണ ഉണ്ടാകും. ചില ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്തെ പ്രതിസന്ധി നീങ്ങി സ്ഥിതി മെച്ചപ്പെടുന്നതാണ്. ബിസിനസ് ചെയ്യുന്നവർക്ക് കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടാകും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ബിസിനസ് രംഗത്ത് കടുത്ത മത്സരം നേരിടേണ്ടതായി വരും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് തൊഴിലിൽ ചില തടസ്സങ്ങൾ നേരിടേണ്ടതായി വന്നേക്കാം. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം. യാത്രകൾക്ക് മുമ്പ് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാൻ മറക്കരുത്. സുഹൃത്തുക്കളുമായി നല്ല സമയം ചെലവിടും. മാനസിക സമാധാനം കൂടുതലായി അനുഭവിക്കും. പല കാര്യങ്ങൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതിനാൽ തിരക്ക് കൂടുതലായിരിക്കും. പങ്കാളിയിൽ ഇന്ന് പെട്ടന്ന് സാമ്പത്തിക സഹായം ആവശ്യമായി വരും. ചില പുതിയ കാര്യങ്ങൾ ആരംഭിക്കാൻ പദ്ധതിയിടാം.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ബിസിനസ് മെച്ചപ്പെടുത്താനായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. സന്താനങ്ങളുടെ വിവാഹാലോചന വളരെ ഗൗരവമായി നടക്കും. നിക്ഷേപങ്ങൾ നടത്താനാഗ്രഹിക്കുന്നവർക്ക് വളരെ അനുകൂലമായ ദിവസമാണ്. സമ്പത്ത് വർധിക്കും. കടബാധ്യതയിൽ നിന്ന് ആശ്വാസമുണ്ടാകും. പങ്കാളിത്ത ബിസിനസിൽ നിന്ന് നേട്ടമുണ്ടാകുന്നതാണ്. സ്ത്രീകൾക്ക് കുടുംബവും ജോലിയും സന്തുലിതമായി കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിടും.
Source link