KERALAMLATEST NEWS

ശ്രീപദ്മനാഭ ക്ഷേത്രത്തിലെ ബിരിയാണി സൽക്കാരം: റിപ്പോർട്ട് ഹാജരാക്കണം

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിൽ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. ആചാരലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മോനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറുടെ ഓഫീസിൽ ബിരിയാണി സൽക്കാ‌രം നടന്നെന്ന് ഹർജിയിൽ ആരോപിക്കുന്നു. വിഷയം ഹൈക്കോടതി 19ന് വീണ്ടും പരിഗണിക്കും.


Source link

Related Articles

Back to top button