മമ്മൂട്ടിയോ മോഹൻലാലോ?; മറുപടി പറഞ്ഞ് ‘എയറിൽ കയറി’ കനി കുസൃതി
സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായുള്ള സംവാദത്തിനിടെ നടി കനി കുസൃതി നൽകിയ മറുപടികളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടിയോ മോഹൻലാലോ പ്രിയ നടൻ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഉര്‍വശി എന്നാണ്. പാർവതിയോ മഞ്ജു വാരിയറോ എന്ന ചോദ്യത്തിനും ഉർവശി എന്നായിരുന്നു കനിയുടെ മറുപടി. എന്നാൽ മഞ്ജു വാരിയറുടെ കടുത്ത ആരാധികയാണെന്നും നടി തുറന്നു പറയുന്നു. അതേസമയം കനിയുടെ മറുപടിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതുപോലെ സിനിമയും ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങൾക്ക് രസകരവും വ്യത്യസ്തവുമായ മറുപടിയാണ് നടി നൽകിയത്. സിനിമയിൽ വന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് നടിയായില്ലെങ്കിൽ ഡോക്ടർ ആയേനെ എന്നും കനി പറഞ്ഞു.
പ്രേക്ഷകരുടെ ചോദ്യവും നടിയുടെ മറുപടിയും താഴെ കൊടുക്കുന്നു
ചോദ്യം: സങ്കടം വരുമ്പോൾ എന്തു ചെയ്യും?
മറുപടി: ആദ്യം കരയും. പിന്നെ ചോക്ലേറ്റ് കഴിക്കും.
ചോദ്യം: നിങ്ങളില്‍ നിങ്ങൾക്ക് അഭിമാനം തോന്നിയ നിമിഷം
മറുപടി: ക്ഷമിക്കാൻ പറ്റുമ്പോ
ചോദ്യം: പൂർത്തിയാക്കാൻ കഴിയാത്ത ഏറ്റവും വലിയ ആഗ്രഹം ഏതാണ്
മറുപടി: ഡി കാപ്രിയോയ്‌ക്ക് ഒരു ഉമ്മ കൊടുക്കണം എന്നുണ്ടാർന്നു. അയാൾക്ക് ഒരു 25 വയസ്സുള്ളപ്പോൾ. പിന്നെ അയാളെപ്പോലെ കാണാൻ ഇരിക്കുന്ന ഒരുത്തനെ പ്രേമിച്ചു സമാധാനിച്ചു.
ചോദ്യം: കനി എന്ന പേര് ഇട്ടത്
മറുപടി: മൈത്രേയൻ
ചോദ്യം: എത്ര ഉയരമുണ്ട്
മറുപടി: ഒരുപാട് പേർ ഇതേ ചോദ്യം ചോദിച്ചു. 168 സെന്റിമീറ്റർ.
ചോദ്യം: വയസ്സ്
മറുപടി: അടുത്ത മാസം 39
ചോദ്യം: ഏറ്റവും സമാധാനം തരുന്ന സ്ഥലം
മറുപടി: എന്റെ കുട്ടിക്കാലം
ചോദ്യം: നിങ്ങളുടെ പേര് ഒരുപാട് ഇഷ്ടമാണ്. എന്തു പേരായിരിക്കും സ്വന്തം കുട്ടിക്കു നൽകുക.
മറുപടി: അതൊരു രഹസ്യമാണ്. ഞാനൊരു കുട്ടിയെ വളർത്തുമോ എന്നത് എനിക്കുറപ്പില്ല. എന്നാലും മൂന്ന് പേരുകൾ ഓർത്ത് വച്ചിട്ടുണ്ട്.
Source link