അമല്‍ ഡേവിസിനെപ്പോലുണ്ട്; ‘ഇരുപതുകാരനായി’ മാറിയ വിജയ്ക്ക് ട്രോൾ
അമല്‍ ഡേവിസിനെപ്പോലുണ്ട്; ‘ഇരുപതുകാരനായി’ മാറിയ വിജയ്ക്ക് ട്രോൾ | Vijay Look GOAT
അമല്‍ ഡേവിസിനെപ്പോലുണ്ട്; ‘ഇരുപതുകാരനായി’ മാറിയ വിജയ്ക്ക് ട്രോൾ
മനോരമ ലേഖകൻ
Published: August 05 , 2024 02:54 PM IST
1 minute Read
വിജയ്യും മീനാക്ഷി ചൗദരിയും
വെങ്കട് പ്രഭു ചിത്രം ‘ഗോട്ടി’ലെ വിജയ്യുടെ ലുക്കിന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ. ‘സ്പാർക്’ എന്ന പുതിയ ഗാനം റിലീസ് ചെയ്തതോടെയാണ് സിനിമയിലെ ഇരുപതുകാരനായെത്തുന്ന വിജയ്യുടെ ലുക്ക് പുറത്തായത്. ഡി ഏയ്ജിങ് , എഐ തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ചെറുപ്പക്കാരനായ വിജയ്യെ കാണാം എന്ന ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ ഈ ലുക്ക് തീർത്തും നിരാശപ്പെടുത്തി.
പ്രേമലു സിനിമയിലെ അമൽ ഡേവിസിനെപ്പോലുണ്ടെന്നാണ് ട്രോൾ. ഡീ ഏജിങ് വിചാരിച്ച പോലെ വന്നില്ലെന്ന് വിജയ് ഫാന്‍സ് തന്നെ പരാതി പറയുന്നുണ്ട്. ഇപ്പോള്‍ ലിറിക് വിഡിയോയിയില്‍ ചേര്‍ത്ത രംഗങ്ങളാണ് ഇവയെന്നും അവസാന ഔട്ട്പുട്ടിൽ കാര്യങ്ങൾ മാറി മറിയുമെന്നാണ് വിജയ് ഫാന്‍സ് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.
ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വിജയ്യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗധരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭുദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയാണിത്. നേരത്തേ വിര്‍ച്വൽ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.
English Summary:
‘The Greatest of All Time’: ‘Is That You, Amal Davis?’ Fans Hilariously Compare Thalapathy Vijay’s Goatee Look From ‘Spark’ Song
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-common-movietroll mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list 3dlptk4g03lqdg42uhq4v7pam5
Source link