KERALAMLATEST NEWS

ദുരിതാശ്വാസം: പാർട്ടിയിൽ ഭിന്നത ഇല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.

കെ.പി.സി.സി അദ്ധ്യക്ഷനുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹം തനിക്കെതിരെ പറഞ്ഞിട്ടില്ല. വയനാട്ടിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ച് സഹായിക്കണം. അത് മനസിലാക്കിയാണ് എം.എൽ.എയെന്ന നിലയിലുള്ള തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചപ്പോഴും പ്രളയസമയത്ത് താനും അന്നത്തെ യു.ഡി.എഫ് എം.എൽ.എമാരും ഇങ്ങനെ ചെയ്‌തിരുന്നു. പ്രതിപക്ഷനേതാവിനും സമാന നിലപാടാണ്. യൂത്ത് കോൺഗ്രസും ഡി.സി.സി കളും വയനാട്ടിലേക്ക് സഹായമെത്തിക്കുന്നുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.


Source link

Related Articles

Back to top button