അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ?: വിമർശനത്തിനു മറുപടിയുമായി നവ്യ
അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ?: വിമർശനത്തിനു മറുപടിയുമായി നവ്യ | Navya Nair Wayanad
അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ?: വിമർശനത്തിനു മറുപടിയുമായി നവ്യ
മനോരമ ലേഖകൻ
Published: August 03 , 2024 11:02 AM IST
1 minute Read
നവ്യ നായരുടെ അച്ഛനും അമ്മയും മകനും കൊച്ചി കലക്ടർക്കു തുക കൈമാറുന്നു, നവ്യ നായർ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയ ആളിന് മറുപടിയുമായി നവ്യ നായർ. ‘‘അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?’’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നവ്യ, ‘‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ’’ എന്നാണ് മറുപടി നൽകിയത്. നവ്യയുടെ മറുപടിക്കു കയ്യടുമായി നിരവധിപ്പേർ എത്തി.
നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്. കുമളിയില്‍ പുതിയ സിനിമയുെട ഷൂട്ടിങ് തിരക്കിലാണ് നവ്യ ഇപ്പോൾ. ഒരു ലക്ഷം രൂപ ആണ് നടി ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.
‘‘ഞാൻ കുമളിയിൽ ഷൂട്ടിലാണ് എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’’–നവ്യ നായർ കുറിച്ചു.
English Summary:
Navya Nair’s Heartfelt Reply to Criticism of Wayanad Aid
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-navyanair mo-environment-wayanad-landslide 2i2ahpa4o3vjd10ffgln81i0ue f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link