ASTROLOGY

രാമായണസംഗീതാമൃതം പത്തൊൻപതാം ദിനം – കബന്ധ സ്‌തുതി

രാമായണസംഗീതാമൃതം പത്തൊൻപതാം ദിനം – കബന്ധ സ്‌തുതി | Unveiling Day 19 of Ramayana Sangeetamritham: A Melodic Journey

രാമായണസംഗീതാമൃതം പത്തൊൻപതാം ദിനം – കബന്ധ സ്‌തുതി

മനോരമ ലേഖകൻ

Published: August 03 , 2024 09:09 AM IST

Updated: August 02, 2024 01:38 PM IST

1 minute Read

ശ്രീരാമദേവൻ തന്റെ കൈകൾ അറുത്തതോടെ ശാപമോക്ഷവും ലഭിച്ചതായി കബന്ധൻ അറിയിക്കുന്നു

ഖിന്നരായ രാമലക്ഷ്മണന്മാർ സീതാദേവിയെത്തേടി വനത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോഴാണ് ഒരു വിചിത്ര സത്വത്തെ കാണുന്നത്. ഒരു യോജന നീളമുള്ള കൈകളുള്ള കാലും തലയുമില്ലാത്ത പക്ഷിരൂപമോ മൃഗരൂപമോ ഇല്ലാത്ത ഒരു വിചിത്ര സത്വം. രാമദേവനും ലക്ഷ്മണനും ആ സത്വത്തിന്റെ കൈകൾ ഛേദിക്കുന്നു. സത്വം രാമലക്ഷ്മണന്മാരോട് ചോദിക്കുന്നു. ”എന്റെ കൈകളെ ഛേദിക്കുവാൻ ശക്തിയുള്ള അത്ഭുതാകാരമുള്ള നിങ്ങൾ സദ്‌പുരുഷന്മാർ തന്നെ. പക്ഷെ ഈ ഘോര കാനനത്തിൽ നിങ്ങൾ എന്തിനു വന്നു?” ശ്രീരാമദേവൻ ചിരിച്ചുകൊണ്ട് തങ്ങളാരെന്നും എന്തിനിവിടെ എത്തി എന്നും പറയുന്നു. പ്രാണരക്ഷാർഥമാണ് സത്വത്തിന്റെ കൈകൾ ഛേദിച്ചത് എന്നും അറിയിക്കുന്നു. 

തന്റെ മുന്നിലെത്തിയത് ശ്രീരാമനാണ് എന്നറിയുന്ന സത്വം അതീവ സന്തുഷ്ടനാകുന്നു. താൻ കബന്ധനാണ് എന്നറിയിക്കുന്ന സത്വം ശ്രീരാമദർശനത്താൽ താൻ അതീവ ധന്യനായി എന്നും അറിയിച്ചു തനിക്ക് താപസ ശാപം ലഭിച്ചതിനാലാണ് ഈ രൂപം കൈവന്നതെന്നും ശ്രീരാമദേവൻ തന്റെ കൈകൾ അറുത്തതോടെ ശാപമോക്ഷവും ലഭിച്ചതായി കബന്ധൻ അറിയിക്കുന്നു. തുടർന്ന് ലക്ഷ്മണൻ കബന്ധദേഹം ദഹിപ്പിക്കുന്നു. ഒരു ഗന്ധർവ രൂപമാണ് അപ്പോൾ ആ ചിതയിൽ നിന്നും ഉയരുന്നത്. ആ ഗന്ധർവ്വൻ ആനന്ദവിവശനായി കോൾമയിർക്കൊണ്ടു ഗദ്ഗദത്തോടെ ശ്രീരാമപാദങ്ങളിൽ നമസ്കരിച്ചു സ്തുതിച്ചുതുടങ്ങുന്നു. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. ആലാപനം കൃഷ്‌ണമൂർത്തി രാമനാഥ്‌. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്ണ.തയാറാക്കിയത്: അനിൽ കൃഷ്ണ

English Summary:
Unveiling Day 19 of Ramayana Sangeetamritham: A Melodic Journey

7f9f05sl52osnn7rd31kiclond 30fc1d2hfjh5vdns5f4k730mkn-list mo-astrology-ramayana-kanda mo-religion-ramayana-month-2024 mo-religion-ramayanamasam2023 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-ramayana-parayanam


Source link

Related Articles

Back to top button