എം.വി.നികേഷ് കുമാർ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവ്
കണ്ണൂർ: മാദ്ധ്യമ പ്രവർത്തകനും സി.എം.പി നേതാവായിരുന്ന എം.വി.രാഘവന്റെ മകനുമായ എം.വി. നികേഷ് കുമാറിനെ ക്ഷണിതാവായി സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയിലേക്ക് അംഗീകരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണ് നടപടി.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിന്ന് സി.പി.എം ചിഹ്നത്തിൽ മത്സരിച്ച നികേഷ് കുമാർ മുസ്ലിംലീഗിലെ കെ.എം.ഷാജിയോട് പരാജയപ്പെട്ടതിന് ശേഷം വീണ്ടും മാദ്ധ്യമമേഖലയിൽ സജീവമായിരുന്നു. മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റി ക്ഷണിതാവാക്കിയത്.
ഇന്നലെ ചേർന്ന ജില്ലാകമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ. ശൈലജ എന്നിവരും സംബന്ധിച്ചിരുന്നു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Source link